സിപിഐ ദേശീയ കൗണ്‍സില്‍ അംഗവും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ എന്‍ ചിദംബരം (75) അന്തരിച്ചു. തിരുവനന്തപുരം തമ്പാനൂര്‍ സ്വദേശിയായ ചിദംബരം വിദ്യാര്‍ത്ഥി പ്രര്‍ത്തകനായാണ് പൊതുരംഗത്തെത്തിയത്. എഐഎസ്എഫ് ജില്ലാ സെക്രട്ടറിയായിരുന്നു. വിദ്യാര്‍ത്ഥി ജീവിതത്തിനുശേഷം സിപിഐ നേതാവ് കെ വി സുരേന്ദ്രനാഥിന്റെ സ്വാധീനത്താല്‍ മാര്‍ക്സിസ്റ്റ് റിവ്യൂ പ്രസിദ്ധീകരണത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് എഐവൈഎഫ് ദേശീയ മുഖമാസികയായ യൂത്ത് ലൈഫിന്റെ പത്രാധിപരായി ഡല്‍ഹിയിലെത്തി. അവിടെനിന്ന് പാട്രിയട്ടില്‍ ചേര്‍ന്ന അദ്ദേഹം ദീര്‍ഘകാലം അവിടെ മാധ്യമപ്രവര്‍ത്തകനായി. തുടര്‍ന്ന് ഇക്കണോമിക്സില്‍ നിന്നാണ് വിരമിച്ചത്. പിന്നീട് സിപിഐ മുഖവാരികയായ ന്യൂഏജ് പത്രാധിപസമിതിയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
അവിവാഹിതനാണ്. സരസ്വതി അമ്മാള്‍, ഉമാദേവി, ശിവപ്രസാദ്, രാജ്മോഹന്‍, ചന്ദ്രശേഖരന്‍, ഗിരീഷ് കുമാര്‍ എന്നിവര്‍ സഹോദരങ്ങള്‍. ന്യൂഎജിലെ സഹപ്രവര്‍ത്തകനും പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗവുമായ എന്‍ ചിദംബരത്തിന്റെ നിര്യാണത്തില്‍ ന്യൂഏജ് പത്രാധിപരും സിപിഐ സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വം അനുശോചിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടും തൊഴിലാളി പ്രസ്ഥാനത്തോടും തികഞ്ഞ പ്രതിബദ്ധത പുലര്‍ത്തിയിരുന്ന കഠിനാധ്വാനിയായ പത്രവര്‍ത്തകനായിരുന്നു അദ്ദേഹം. നാല് പതിറ്റാണ്ടിലേറെ ഉറ്റബന്ധം പുലര്‍ത്തിയിരുന്ന സഖാവിനെയാണ് നഷ്ടമായതെന്നും കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും ബിനോയ് വിശ്വം പറഞ്ഞു.
English Summary:n chidambaram passedaway
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.