8 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 5, 2025
January 3, 2025
January 3, 2025
December 12, 2024
December 9, 2024
December 6, 2024
November 28, 2024
November 15, 2024
September 16, 2024
August 27, 2024

വിദ്യാർത്ഥിനിയെ വെട്ടി പരിക്കേൽപ്പിച്ച സംഭവം: അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

Janayugom Webdesk
June 10, 2022 2:29 pm

നാദാപുരത്ത് കോളജ് വിദ്യാർത്ഥിനിയെ വെട്ടി പരുക്കേൽപ്പിച്ച കേസിൽ പ്രതി റഫ്നാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത ഉടൻ നാദാപുരം പൊലീസ് റഫ്നാസിനെ അറസ്റ്റ് ചെയ്തു. പിന്നീട് പേരോട്ട് വിദ്യാർത്ഥിനിയെ വെട്ടിപരുക്കേൽപ്പിച്ച സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.

പ്രതി കുറ്റകൃത്യം നടത്തിയ രീതി പൊലീസിനോട് വിവരിച്ചു. തുടർന്ന് പെൺകുട്ടിയെ വെട്ടാൻ ഉപയോഗിച്ച കൊടുവാൾ വാങ്ങിയ കക്കട്ടിലെ കടയിലെത്തിച്ചും പെട്രോൾ വാങ്ങിയ വട്ടോളിയിലെയും കല്ലാച്ചിയിലെയും പമ്പിലെത്തിച്ചും തെളിവെടുത്തു.

കല്ലാച്ചിയിലെ പമ്പിൽ നിന്നും വാങ്ങിയ പെട്രോളുമായി പെൺകുട്ടി കയറിയ ബസിനെ പിൻതുടർന്ന് പേരോട് വീട്ടിനടുത്ത് എത്തി വെട്ടുകയായിരുന്നു. പെൺകുട്ടിയെ കൊലപെടുത്തിയ ശേഷം പെട്രാൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു ഉദ്ദേശമെന്നും പ്രതി പൊലീസിന് മൊഴി നൽകി.

പെൺകുട്ടിയുമായി ദീർഘ നാളായി സൗഹൃദത്തിലായിരുന്ന പ്രതിയുടെ മൊബൈൽ പെൺകുട്ടി ബ്ളോക്ക് ചെയ്തിരുന്നു. ഇതാണ് വൈരാഗ്യം വർധിക്കാൻ കാരണമായതെന്നും റഫ്നാസ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

Eng­lish summary;nadapuram case; accused tak­en into police custody

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.