
ഓണ്‍ലൈൻ തട്ടിപ്പിനിരയായെന്ന പരാതിയുമായി നടിയും കോണ്‍ഗ്രസ് നേതാവുമായ നഗ്മ. തന്റെ അക്കൗണ്ടില്‍ നിന്നും ഒരുലക്ഷം രൂപയാണ് നഗ്മക്ക് നഷ്ടപ്പെട്ടത്. മൊബൈലിലേക്ക് വന്ന എസ്.എം.എസിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോഴാണ് തട്ടിപ്പിനിരയായതെന്ന് നടി പറഞ്ഞു.
കെവൈസി അപ്‌ഡേറ്റ് പൂര്‍ത്തിയാക്കാന്‍ സഹായിക്കാമെന്നാണ് അയാള്‍ പറഞ്ഞത്. എന്നാല്‍ താന്‍ ഒരു വിവരവും പങ്കുവെച്ചിട്ടില്ലെന്ന് നടി പറഞ്ഞു. ഒന്നിലേറെ ഒടിപികള്‍ ലഭിച്ചെന്നും ഭാഗ്യം കൊണ്ട് വലിയ തുക നഷ്ടമായില്ലെന്നും നഗ്മ മാധ്യമങ്ങളെ അറിയിച്ചു.
മുംബൈ സൈബര്‍ ക്രൈം പോലീസിലാണ് നഗ്മ പരാതി നല്‍കിയിരിക്കുന്നത്.
English Summary: Actor-politician Nagma Morarji loses ₹1 lakh in KYC fraud after clicking on spam link
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.