1 March 2026, Sunday

Related news

March 1, 2026
March 1, 2026
February 28, 2026
February 28, 2026
February 27, 2026
February 27, 2026
February 27, 2026
February 27, 2026
February 27, 2026
February 27, 2026

നാഗ്പൂരിൽ ഫാക്ടറിയിൽ സ്ഫോടനം: 15 പേർ മരിച്ചു

Janayugom Webdesk
നാ​ഗ്പൂർ
March 1, 2026 11:24 am

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഒരു സ്ഫോടകവസ്തു നിർമാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 15 പേർ മരിച്ചു. കറ്റോൾ തെഹ്‌സിലിലെ റൗൾഗാവിലുള്ള ഖനന, വ്യാവസായിക സ്ഫോടകവസ്തു നിർമാതാക്കളായ എസ്‌ബി‌എൽ എനർജി ലിമിറ്റഡ് ഫാക്ടറിയിൽ രാവിലെയാണ് സ്ഫോടനമുണ്ടായതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കമ്പനിയുടെ ഡിറ്റണേറ്റർ പാക്കിംഗ് യൂണിറ്റിൽ രാവിലെ 7നും 7.15 നും ഇടയിലാണ് അപകടമുണ്ടായതെന്ന് എസ്‌ബി‌എൽ എനർജി ലിമിറ്റഡ് പ്രതിനിധികൾ പറഞ്ഞു. സ്ഫോടനത്തിന് തൊട്ടുപിന്നാലെ പരിക്കേറ്റവരെ നാഗ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഉടൻ തന്നെ ഔദ്യോ​ഗിക പ്രസ്താവന പുറത്തിറക്കുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.