5 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 1, 2025
March 29, 2025
March 28, 2025
March 28, 2025
March 26, 2025
March 23, 2025
March 22, 2025
March 22, 2025
March 19, 2025
March 18, 2025

ഹരിയാന മുഖ്യമന്ത്രിയായി നായബ് സിങ് സൈനി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും

Janayugom Webdesk
തിരുവനന്തപുരം
October 11, 2024 5:00 pm

ഹരിയാന മുഖ്യമന്ത്രിയായി നായബ് സിങ് സൈനി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കും. പ്രധാനമന്ത്രി നരേന്ദ്രമോഡി , കേന്ദ്രമന്ത്രിമാര്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. പഞ്ച്കുളയിലെ പരേഡ് ഗ്രൗണ്ടില്‍ വച്ചായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. തെരഞ്ഞെടുപ്പില്‍ 48 സീറ്റുകള്‍ നേടി ഹരിയാനയില്‍ ഹാട്രിക് വിജയമാണ് ബിജെപി നേടിയത്. 

വിജയത്തിന് പിന്നാലെ, ഡല്‍ഹിയിലെത്തി സൈനി പ്രധാനമന്ത്രി നരേന്ദ്രമോഡിയേയും മുതിര്‍ന്ന ബിജെപി നേതാക്കളെയും കണ്ടിരുന്നു. ഹരിയാനയിലെ പത്തവര്‍ഷത്തെ ഭരണവിരുദ്ധ വികാരം മറികടക്കാന്‍ സൈനിയുടെ വരവോടെ കഴിഞ്ഞെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.90 അംഗസഭയില്‍ 48 സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസിന് 37 സീറ്റുകളാണ് ലഭിച്ചത്. ഐഎന്‍എല്‍ജിക്ക് രണ്ട് സീറ്റുകള്‍ ലഭിച്ചു. ജയിച്ച മൂന്ന് സ്വതന്ത്രര്‍ ബിജെപിക്ക് പിന്തുണ നല്‍കി.

അതേസമയം ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിക്കും അരവിന്ദ് കെജരിവാളിന്റെ ആം ആദ്മിക്കും ഒരു സീറ്റുപോലും ലഭിച്ചില്ല. തിങ്കളാഴ്ച ചേരുന്ന ബിജെപിയുടെ നിയമസഭാ കക്ഷിയോഗം പുതിയ നേതാവിനെ തെരഞ്ഞെടുക്കും. ഇക്കൊല്ലം മാര്‍ച്ചിലാണു മനോഹര്‍ ലാല്‍ ഖട്ടറിനെ മാറ്റി, ബിജെപി നായബ് സിങ് സൈനിയെ മുഖ്യമന്ത്രിയാക്കിയത്. മത്സരിച്ച പത്ത് മന്ത്രിമാരില്‍ എട്ടുപേരും പരാജയപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഖി മേവാ സിങ്ങിനെ 16,054 വോട്ടുകള്‍ക്കാണ് സൈനി പരാജയപ്പെടുത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.