23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 14, 2024
December 13, 2024
December 13, 2024
December 11, 2024
November 8, 2024
October 7, 2024
September 26, 2024
September 17, 2024
September 13, 2024
July 29, 2024

മഴു ഉപയോഗിച്ച് മകളെ വെട്ടിക്കൊന്ന കേസ്; പിതാവിന്റെ ജാമ്യാപേക്ഷ തള്ളി

Janayugom Webdesk
ആലപ്പുഴ
June 14, 2023 6:13 pm

ആലപ്പുഴ മാവേലിക്കരയില്‍ ആറു വയസ്സള്ള മകള്‍ നക്ഷത്രയെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പിതാവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മാവേലിക്കര പുന്നമൂട് ആനക്കൂട്ടില്‍ ശ്രീമഹേഷിന്റെ (38) ജാമ്യാപേക്ഷയാണ് കോടതി മാവേലിക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ജെഫിന്‍ രാജ് തള്ളിയത്.

കേസില്‍ ദൃക്‌സാക്ഷികള്‍ ഇല്ലെന്നും സാഹചര്യ തെളിവുകള്‍ മാത്രമാണുള്ളതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. പ്രതി മകളെ വെട്ടി കൊലപ്പെടുത്തിയതിനൊപ്പം സ്വന്തം അമ്മയെയും ആക്രമിച്ചു എന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

ജൂണ്‍ ഏഴാംതീയതിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ശ്രീമഹേഷ് ആറുവയസ്സുള്ള മകള്‍ നക്ഷത്രയെ മഴു ഉപയോഗിച്ച് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ അമ്മ സുനന്ദയെയും ഇയാള്‍ വെട്ടിപരിക്കേല്‍പ്പിച്ചിരുന്നു.

Eng­lish Sum­ma­ry: naksha­tra mur­der case father sreema­hesh denied bail
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.