25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 2, 2024
October 30, 2024
July 17, 2024
February 17, 2024
May 19, 2022
May 8, 2022
November 3, 2021
November 1, 2021

നന്ദിയോട് പടക്ക വില്‍പ്പനശാലക്ക് തീപിടിച്ചു; ഉടമസ്ഥന് ഗുരുതരപരിക്ക്

Janayugom Webdesk
തിരുവനന്തപുരം
July 17, 2024 5:27 pm

നന്ദിയോട് പടക്ക വില്‍പനശാലക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ ഉടമക്ക് ഗുരുതര പരിക്ക്.  ആലംപാറയിൽ പ്രവർത്തിക്കുന്ന ശ്രീമുരുക പടക്ക വിൽപ്പന ശാലയിലാണ് തീപിടിച്ചത്. ഉടമസ്ഥൻ ഷിബുവിനാണ് പൊള്ളലേറ്റത്. വീടിന് അൽപ്പം അകലെയാണ് ഗോഡൌൺ പ്രവർത്തിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ  മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ 10. 30 ഓടെയാണ് അപകടമുണ്ടായത്. സംഭവം നടക്കുന്ന സമയത്ത് ഉടമസ്ഥൻ മാത്രമായിരുന്നു സ്ഥലത്തുണ്ടായിരുന്നതെന്നാണ് വിവരം. തീപിടിത്തത്തിനുളള കാരണം വ്യക്തമല്ല. തകർന്ന കെട്ടിടങ്ങൾക്ക് ഉളളിൽ മറ്റാരെങ്കിലും കുടുങ്ങിപ്പോയിട്ടുണ്ടോ എന്ന് പൊലീസും ഫയർഫോഴ്സും പരിശോധിക്കുന്നുണ്ട്.

Eng­lish sum­ma­ry : Nan­di crack­er shop catch­es fire; The own­er was seri­ous­ly injured

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.