22 January 2026, Thursday

Related news

October 9, 2025
September 18, 2025
February 16, 2025
July 15, 2024
July 3, 2024
March 14, 2024
March 11, 2024
January 4, 2024
January 3, 2024

നന്മ സ്നേഹ സംഗമവും ആദരവും

Janayugom Webdesk
കൊണ്ടോട്ടി 
March 11, 2024 4:10 pm

കളിച്ചും ചിരിച്ചും കാര്യം പറഞ്ഞും ഒരു രാത്രിയെ മൊഞ്ചാക്കി നന്മയുടെ സ്നേഹ സംഗമം.മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ നാഷണൽ അസോസിയേഷൻ ഓഫ് മലയാളം ആർട്ടിസ്റ്റ് (നന്മ) കൊണ്ടോട്ടി മേഖല കമ്മറ്റിയുടെ നേതൃത്വത്തിലാണ് സൗഹൃദ വിരുന്ന് ഒരുക്കിയത്. മേഖല ജോയിൻ്റ് സെക്ര ട്ടറി കിഴിശ്ശേരി എ.കെ.കൃഷ്ണകുമാറിൻ്റെ വസതിയിൽ നടന്ന ചടങ് ജില്ല പ്രസിഡൻ്റ് ലുഖ്മാൻ അരീക്കോട് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് എം.പി.വിജയകുമാർ അധ്യക്ഷനായി. എ.കെ.കൃഷ്ണ കുമാർ പുതിയ പദ്ധതികൾ വിശദീകരിച്ചു.

പി.വി.ഹസീബ് റഹ്മാൻ,ജഗനാഥ് മൊറയൂർ,വിജിലപള്ളിക്കൽ, ഉഷ ലിജോ,എൻ.പി .ഹബീബ് റഹ്മാൻ,ബഷീർ തൊട്ടിയൻ, ടി.പി. അബ്ബാസ്,എൻ.കെ. റഫീഖ്,രാജു വിളയിൽ, ബാബ കൊണ്ടോട്ടി,സത്യൻ പുളിക്കൽ, സുരേഷ് നീറാട് ‚ഷീജ കെ. ടോം, പി.രാജൻ,കെ.പി. സൈതലവി, സിദ്ധീഖ് കൊണ്ടോട്ടി, എ.കെ. അജിത് കുമാർ, പി.രാമനാഥൻ, പി. രാജൻ, മജീദ് ബക്കർ എന്നിവർ പ്രസംഗിച്ചു. ബഷീർ കിഴിശ്ശേരിയുടെ ലൈവ് ചിത്രം വര, പാവനാടകം,ഗാനവിരുന്ന്, ആദരവ് എന്നിവ നടന്നു.

Eng­lish Sum­ma­ry: nan­ma sne­ha sangamam 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.