
കരസേന മുൻ മേധാവി ജനറൽ എംഎം നരവനെയുടെ പുസ്തകവിവാദത്തിന് പിന്നാലെ പുതിയ നീക്കവുമായി കേന്ദ്രപ്രതിരോധമന്ത്രാലയം. പ്രതിരോധസേനകളിലെ വിരമിച്ച ഉദ്യോഗസ്ഥർക്കും നിലവിൽ സേവനം അനുഷ്ഠിക്കുന്നവർക്കും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് പുതിയ ചട്ടക്കൂട് വരുന്നു. കേസുമായി ബന്ധപ്പെട്ട് പെൻഗ്വിൻ ബുക്ക്സ് അധികൃതരെ പൊലീസ് ചോദ്യം ചെയ്തു.
നരവനെയുടെ പുസ്തകമായ ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനിക്ക് പ്രസിദ്ധീകരണത്തിന് അനുമതി ലഭിക്കുന്നതിന് മുൻപേ ചോർന്നതിൽ വിവാദം കത്തുകയാണ്. പ്രതിരോധമന്ത്രാലയത്തിന്റെ പരിഗണനയിൽ പുസ്തകത്തിന്റെ അനുമതി സംബന്ധിച്ച അപേക്ഷ ദീർഘനാളുണ്ട്. നിലവിൽ വിരമിച്ച സൈനിക ഉദ്യോഗസ്ഥരുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ അതിന് മുന്നോടിയായി കരേസന ആസ്ഥാനത്ത് നിന്നോ പ്രതിരോധമന്ത്രാലയത്തിന്റെ അന്തിമഅനുമതി വേണം. എന്നാൽ അനുമതി നൽകുന്നതിൽ ഏകീകൃത ചട്ടക്കൂട് ഇല്ല. പുതിയ വിവാദങ്ങളുടെ സാഹചര്യത്തിൽ ഇതിന് ഏകീകൃത നിയമവലി തയ്യാറാക്കുകയാണ് ലക്ഷ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.