26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 24, 2024
December 21, 2024
December 5, 2024
November 22, 2024
November 21, 2024
November 21, 2024
November 16, 2024
November 16, 2024
November 11, 2024
October 30, 2024

ആഗോള റാങ്കിങ്ങിനെ നരേന്ദ്രമോഡി ഭയക്കുന്നു; ഇമേജ് കൂട്ടാന്‍ പിആര്‍ ടീം

Janayugom Webdesk
ന്യൂഡല്‍ഹി
June 23, 2023 11:48 am

നരേന്ദ്രമോഡി സര്‍ക്കാരിന് കീഴില്‍ ആഗോള ജനാധിപത്യ സൂചികയില്‍ രാജ്യം പിന്നോട്ട് പോയെന്ന ഗുരുതരമായ വിമര്‍ശനങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ യുഎസ് സന്ദര്‍ശനത്തില്‍ പിആര്‍ ടീം കൂടതല്‍ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പിന്നില്‍ അദ്ദേഹത്തിന്‍റെ താഴെക്ക് പോയ ഇമേജ് സംരക്ഷിക്കുകയെന്നതാണ്.

ലോകത്തിലെ ഏറ്റവും വലിയ ജനാധപത്യ രാജ്യം എന്ന ഖ്യാതി നിലനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ നടത്തിയെന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആഗോള ജനാധിപത്യ പട്ടികയില്‍ ഇന്ത്യ താഴേക്ക് പോയെന്ന് സൂചിപ്പിക്കുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. എന്നാല്‍ ബിജപിയുടെ കേന്ദ്ര സര്‍ക്കാര്‍ അതെല്ലാംനിഷേധിക്കുകയാണ്. 

പ്രകടനം നിരീക്ഷിക്കാന്‍ മോഡി സര്‍ക്കാര്‍ മന്ത്രാലയങ്ങളില്‍ ഉദ്യോഗസ്ഥരെ രഹസ്യമായി നിയോഗിച്ചിട്ടുണ്ട്. അതിന്‍രെ റെക്കോഡുകള്‍ സഹതിമാണ് മാധ്യമം പുറത്തു വിട്ടിരിക്കുന്നത്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇക്കണോമിസ്റ്റ് ഇന്‍റലിജന്‍സ് യൂണിറ്റ് തയ്യാറാക്കിയ ആഗോള ജനാധിപത്യ സൂചികയില്‍ ഇന്ത്യ കഴിഞ്ഞ മൂന്നു വര്‍ഷമായി താഴേക്ക് പോയതിന്‍റെ കാരണം വിലയിരുത്താന്‍ മുതിര്‍ന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ 2021മുതല്‍ കുറഞ്ഞത് നാല് മീറ്റിങുകളെങ്കിലും നടത്തിയിട്ടുണ്ടെന്ന് രേഖകള്‍ സഹിതമാണ് അവര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

Eng­lish Summary: 

Naren­dra Modi fears glob­al rank­ing; PR team to boost image

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.