5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 5, 2024
November 5, 2024
November 4, 2024
November 4, 2024
November 4, 2024
November 4, 2024
November 4, 2024
November 3, 2024
November 3, 2024
November 3, 2024

മധ്യപ്രദേശില്‍ അധികാരം നിലനിര്‍ത്താനായി കര്‍ഷകര്‍ക്ക് പൊളളയായ വാഗ്ധാനങ്ങളുമായി നരേന്ദ്രമോഡി

Janayugom Webdesk
ന്യൂഡല്‍ഹി
July 2, 2023 5:22 pm

അധികാരത്തിലിരുന്ന കര്‍ണാടക നഷ്ടപ്പെട്ടതിനു പിന്നാലെ മധ്യപ്രദേശിലും ഭരണ വിരുദ്ധ വികാരം നിലനില്‍ക്കുന്നതിനാല്‍ ബിജെപി അധികാരത്തില്‍ നിന്നും പുറത്തു പോകുുവനുള്ള സാധ്യത ഏറുന്നതിനാല്‍ ഭരണം നിലനിര്‍ത്താന്‍ ബിജെപി കിണഞ്ഞു പരിശ്രമിക്കുകയാണ് .അതിന്‍റെ ഭാഗമായി മധ്യപ്രദേശില്‍ പൊള്ളയായ വാഗ്ധാനങ്ങള്‍ നല്‍കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബിജെപിയും

കാര്‍ഷിക മേഖലയിലും കര്‍ഷകര്‍ക്കുമായി 6.5 ലക്ഷം കോടി രൂപയാണ് തന്റെ സര്‍ക്കാരിന്റെ വാര്‍ഷിക ചെലവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറയുന്നത് . എല്ലാ വര്‍ഷവും ഓരോ കര്‍ഷകര്‍ക്കും 50,000 രൂപയുടെ വാര്‍ഷിക ആദായം ഉറപ്പാണെന്നാണ് മോഡിയുടെ വാഗ്ദാനം.

മധ്യപ്രദേശില്‍ ഉടന്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്നിരിക്കെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനവും കര്‍ഷകര്‍ക്കായുള്ള വാഗ്ദാനങ്ങളും.കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ പരിഹസിച്ചു കൊണ്ടാണ് മോഡിയുടെ പരാമര്‍ശം തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനുവേണ്ടി കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ നിരവധി സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുമെന്നും അതൊന്നും വിശ്വസിക്കരുതെന്നും മധ്യപ്രദേശിലെ കര്‍ഷകരോട് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു

കഴിഞ്ഞ 9 വര്‍ഷങ്ങളായുള്ള ഭരണത്തില്‍ കൊണ്ടുവന്ന തീരുമാനങ്ങളും മാറ്റങ്ങളുമാണ് നിങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2014ന് മുമ്പ് വരെ ചെറിയ ഇടത്തരം കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സഹായം കിട്ടാന്‍ ഒരു നിര്‍വ്വാഹവുമുണ്ടായിരുന്നില്ലഎന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ ഗുണം കോടിക്കണക്കിന് കര്‍ഷകര്‍ക്കാണ് കിട്ടുന്നതെന്നും കഴിഞ്ഞ നാല് വര്‍ഷത്തിനിടയ്ക്ക് 2.5 ലക്ഷം കോടി രൂപയാണ് നേരിട്ട് കര്‍കരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയതെന്നും പ്രധാനമന്ത്രി അവകാശവാദം ഉന്നയിച്ചു.

കോണ്‍ഗ്രസ് അടക്കമുള്ള കുടുംബാധിപത്യ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനുവേണ്ടി നിരവധി പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുമെന്നുംഅഭിപ്രായപ്പെട്ടു

Eng­lish Summary:
Naren­dra Modi made emp­ty promis­es to farm­ers to retain pow­er in Mad­hya Pradesh

You may also like this video:

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.