14 March 2026, Saturday

Related news

March 14, 2026
March 11, 2026
March 8, 2026
March 6, 2026
March 4, 2026
March 3, 2026
February 28, 2026
February 27, 2026
February 25, 2026
February 25, 2026

അവയവദാനത്തിൽ കേരളം വഹിക്കുന്ന പങ്ക് നിർണ്ണായകമെന്ന് നരേന്ദ്രമോഡി; മൻ കീ ബാത്തിൽ ആലിൻ ഷെറിനും ആദരം

Janayugom Webdesk
ന്യൂഡൽഹി
February 22, 2026 6:13 pm

അവയവദാനത്തിൽ കേരളം വഹിക്കുന്ന പങ്ക് നിർണ്ണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. മൻ കി ബാത്തിലൂടെയാണ് കേരളത്തിന്റെ ആരോഗ്യ മേഖലയെ നരേന്ദ്രമോഡി പ്രശംസിച്ചത്. അവയവദാനത്തിൽ ഇന്ത്യ മുന്നിലാണെങ്കിലും അതിൽ കേരളം വഹിക്കുന്ന പങ്ക് നിർണ്ണായകമാണ്. കേരളത്തിന്റെ ഈ പ്രവർത്തനം രാജ്യത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ഞ് അവയവദാതാവായ ആലിൻ ഷെറിൻ എബ്രഹാമിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ആലിൻ ഷെറിൻ തന്റെ അവയവദാനത്തിലൂടെ നാലുപേർക്ക് ജീവൻ നൽകിയെന്നും, അവളുടെ പേര് രാജ്യം എന്നും ഓർമ്മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ആലിൻ ഷെറിന്റെ മാതാപിതാക്കൾ എടുത്ത തീരുമാനം പുരോഗമന ചിന്തയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.