22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 5, 2024
November 22, 2024
November 21, 2024
November 21, 2024
November 16, 2024
November 16, 2024
November 11, 2024
October 30, 2024
October 27, 2024

വിദ്വേഷ പരാമര്‍ശങ്ങള്‍ കടുപ്പിച്ച് നരേന്ദ്ര മോഡി

Janayugom Webdesk
ന്യൂഡല്‍ഹി
May 9, 2024 2:03 pm

വിദ്വേഷ പരാമര്‍ശങ്ങളില്‍ കുറവുവരുത്താതെ തെരഞ്ഞെടുപ്പ് പ്രചരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യയില്‍ ‘വോട്ട് ജിഹാദ്’ വേണോ അതോ ‘രാമരാജ്യം’ വേണോ എന്ന് നിങ്ങള്‍ തീരുമാനിക്കണമെന്ന് മോഡി മധ്യപ്രദേശില്‍ പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തില്‍ ക്രിക്കറ്റ് ടീമിന് അകത്തും പുറത്തും ആരൊക്കെ ഉണ്ടായിരിക്കണമെന്ന് കോ­ണ്‍­­­ഗ്രസ് തീരുമാനിക്കും. ന്യൂനപക്ഷത്തിന് മുന്‍ഗണന നല്‍കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും മധ്യപ്രദേശിലെ ധാറില്‍ പ്രചരണത്തിനിടെ പ്രധാനമന്ത്രി പറഞ്ഞു.

രാമക്ഷേത്രം സംബന്ധിച്ച സുപ്രീം കോടതി വിധി മറികടക്കാനാണ് കോണ്‍ഗ്രസിന്റെ ഉദ്ദേശ്യം. അയോധ്യയിലെ ക്ഷേത്രത്തിന് ബാബറി പൂട്ട് സ്ഥാപിക്കുന്നതിനോ ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരുന്നതിനോ കോണ്‍ഗ്രസിന് കഴിയാതിരിക്കണമെങ്കില്‍ തനിക്ക് 400 സീറ്റുകള്‍ ആവശ്യമാണെന്ന് മോഡി പറഞ്ഞു.
സാം പിട്രോഡയുടെ വിവാദ പ്രസ്താവനയെയും നരേന്ദ്ര മോഡി വളച്ചൊടിച്ചു. പിട്രോഡ ദക്ഷിണേന്ത്യക്കാരെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ചുവെന്ന് മോഡി വിമര്‍ശിച്ചു. അധിക്ഷേപങ്ങള്‍ തനിക്ക് നേരെയാണെങ്കില്‍ സഹിക്കാം. പക്ഷേ ജനത്തിനു നേരെയാവുമ്പോള്‍ സഹി­ക്കാന്‍ കഴിയില്ല. ഈ വംശീയ മാനസികാവസ്ഥ അംഗീകരിക്കില്ലെന്നും മോഡി പറഞ്ഞു.

Eng­lish Sum­ma­ry: Naren­dra Modi tight­ens hate speech

You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.