ഛിന്നഗ്രഹമായ ബെന്നു ഭൂമിയുമായി കൂട്ടിയിടിച്ചേക്കുമെന്ന് നാസ. 159 വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും കൂട്ടിയിടിക്കലിന് സാധ്യതയെന്നും നാസ പറയുന്നു. 22 ആറ്റംബോംബുകള്‍ ഒരുമിച്ച് ചേരുന്ന ശക്തിയിലായിരിക്കും കൂട്ടിയിടിക്കല്‍ നടക്കുക.
1610 അടി വിസ്തൃതിയുള്ള ബഹിരാകാശ വസ്തുവാണ് ബെന്നു. നാസയുടെ ഒസിരിസ് റെക്ല് സംഘമാണ് ബെന്നുവിനെക്കുറിച്ച് പഠിക്കുന്നത്. 1999 ലാണ് ഗ്രഹം ആദ്യമായി കണ്ടെത്തുന്നത്.
കഴിഞ്ഞ ദിവസം ബെന്നുവില്‍ നിന്ന് ശേഖരിച്ച സാമ്പിളുമായി നാസയുടെ ഒസിരിസ് ദൗത്യം ഭൂമിയിലെത്തിയിരുന്നു.
2182 സെപ്റ്റംബര്‍ 24നാണ് ബെന്നു ഭൂമിയുമായി കൂട്ടിയിടിക്കുമെന്ന് കണക്കാക്കിയിരിക്കുന്നത്. 102 നിലകളുള്ള എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങിനേക്കാള്‍ ഉയരം ബെന്നുവിനുണ്ട്. കൂട്ടിയിടിക്കലിനെ തുടര്‍ന്ന് 1200 മെഗാടണ്‍ ഊര്‍ജം ബെന്നു പുറപ്പെടുവിക്കും. ഇതുവരെ നിര്‍മ്മിക്കപ്പെട്ട ആണവായുധത്തേക്കാള്‍ 24 മടങ്ങ് ശക്തിയായിരിക്കും ഇതെന്നും നാസ കണക്കുകൂട്ടുന്നു.
2182ല്‍ ബെന്നു ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത 2700 ല്‍ ഒന്ന് അതായത് 0.037 ശതമാനം മാത്രമാണെന്നും ഗവേഷകര്‍ വിലയിരുത്തുന്നുണ്ട്. ഓരോ ആറു വര്‍ഷം കൂടുമ്പോഴും ബെന്നു ഭൂമിയുടെ സമീപത്തുകൂടി സഞ്ചരിക്കുന്നുണ്ട്. 1999, 2005, 2011 വര്‍ഷങ്ങളില്‍ ഇതൊരു കൂട്ടിയിടിക്കലിന്റെ വക്കിലെത്തിയിരുന്നു.
English Summary: NASA Predicts Asteroid With Force Of 22 Atomic Bombs Might Hit Earth In
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.