ആര്‍ട്ടെമിസ് ചാന്ദ്ര ദൗത്യങ്ങളില്‍ മണ്ണ് ശേഖരണം എളുപ്പമാക്കുന്നതിന് പുത്തന്‍ സാങ്കേതിക വിദ്യ അവതരിപ്പിച്ച് നാസ.ലൂണാര്‍ പ്ലാനിക് വാക് (എല്‍പിവി) എന്ന ഉപകരണമാണ് നാസ അവതരിപ്പിക്കുന്നത്.ഭാവിയില്‍ വിവിധ ഗൃഹങ്ങളില്‍ വേഗതയേറിയതും കാര്യക്ഷമവുമായ സാമ്പിള്‍ വിശകലനം സാധ്യമാക്കുന്നതാണ് പുതിയ സാങ്കേതിക വിദ്യ.
എല്‍പിവിയുടെ വരവോടെ സാധാരണ സാമ്പിള്‍ ശേഖരണത്തിനായി ഉപയോഗിക്കുന്ന യന്ത്രക്കൈകളും നിലം തുരക്കുന്നതിനുള്ള ഉപകരണങ്ങളും ഒഴിവാക്കാം. ബ്ലൂ ഒറിജിന് കീഴിലുള്ള ഹണീബീ റോബോട്ടിക്സ് ആണ് എല്‍പിവി വികസിപ്പിച്ചത്. ഒരു ഹൈ ടെക്ക് വാക്വം ക്ലീനറാണ് എല്‍പിവി. മര്‍ദം ഉപയോഗിച്ച് വാതകം പുറത്തേക്ക് വിട്ട് ഗ്രഹങ്ങളുടെ ഉപരിതലത്തിലെ മണ്ണ് ഇളക്കി ഉയര്‍ത്തും.
ഒരു ചെറിയ ചുഴലിക്കാറ്റ് പോലെ അന്തരീക്ഷത്തിലേക്ക് ഉയരുന്ന മണ്ണും കല്ലും വാക്വം ഉപയോഗിച്ച് കണ്ടെയ്നറിലേക്ക് വലിച്ചെടുക്കുകയാണ് ഉപകരണം ചെയ്യുന്നത്.ജനുവരി 15 ന് വിക്ഷേപിക്കാനിരിക്കുന്ന ഫയര്‍ഫ്ളൈ എയറോസ്പേസിന്റെ ബ്ലൂ ഗോസ്റ്റ് 1 ലൂണാര്‍ ലാന്ററിലാണ് എല്‍പിവി സ്ഥാപിച്ചിരിക്കുന്നത്. എല്‍പിവി ഉള്‍പ്പടെ ഏഴ് ശാസ്ത്രീയ ഉപകരണങ്ങളാണ് ഫയര്‍ഫ്ലൈ ബ്ലൂഗോസ്റ്റ് ലൂണാര്‍ ലാന്ററില്‍ ഉണ്ടാവുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.