20 February 2026, Friday

Related news

February 20, 2026
February 18, 2026
February 18, 2026
February 18, 2026
February 17, 2026
February 17, 2026
February 17, 2026
February 15, 2026
February 15, 2026
February 15, 2026

ഭൂമിയെ തകര്‍ക്കാന്‍ ‘സിറ്റി കില്ലേഴ്സ്‘എത്തുമോ?; നാസയുടെ മുന്നറിയിപ്പ്

Janayugom Webdesk
വാഷിങ്ടണ്‍
February 20, 2026 6:53 pm

ഭൂമിയെ ലക്ഷ്യമാക്കി 15,000ത്തോളം ഛിന്ന ഗ്രഹങ്ങളെത്തുന്നുവെന്ന് നാസയുടെ മുന്നറിയിപ്പ്. ഭൂമിയെ തകര്‍ക്കാന്‍ ശേഷിയുള്ള ആയിരക്കണക്കിന് അജ്ഞാത ഛിന്നഗ്രഹങ്ങളാണ് ഭൂമിയിലേക്ക് എത്തുന്നത്. ഇവ പ്രതിരോധിക്കാന്‍ മാര്‍ഗങ്ങളിലെന്നും അവക്ക് ഒരു നഗരത്തെ മുഴുവന്‍ ഇല്ലാതാക്കാനുള്ള ശേഷി ഉണ്ടെന്നും നാസയുടെ പ്ലാനറ്ററി ഡിഫന്‍സ് ചീഫ് ഡോ. കെല്ലി ഫാസ്റ്റ് പറഞ്ഞു. 

ഏകദേശം 500 അടി ഉയരമുള്ള പാറകളാണ് ആശങ്കക്ക് കാരണമാകുന്നതെന്നാണ് വിദഗ്ദര്‍ പറയുന്നത്. ‘സിറ്റി കില്ലേഴ്സ്’ എന്നുവിളിക്കുന്ന ഇവ ഏകദേശം 140 മീറ്റര്‍ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വലിപ്പമുള്ളതും മികച്ച ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ കാണാന്‍ കഴിയാത്തത്ര ചെറുതുമാണ്. ഇവക്ക് ഒരു വലിയ നഗരത്തെ നശിപ്പിക്കാനും, തീപിടുത്തം, വ്യാപകമായ നാശനഷ്ടങ്ങള്‍ എന്നിവക്ക് കാരണമാകാനും സാധിക്കും. 1908ല്‍ സൈബീരിയയില്‍ ഏകദേശം 2,000 ചതുരശ്ര കിലോമീറ്റര്‍ വനം നശിപ്പിച്ച തുംഗുസ്‌ക സംഭവം ഇത്തരമൊരു ചെറിയ ഛിന്നഗ്രഹം മൂലമുണ്ടായതാണ്. നിലവില്‍ സിറ്റി കില്ലേഴ്സിനെ തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തയിട്ടില്ല. 

അതേസമയം 2022ല്‍ നടത്തിയ ഒരു പരീക്ഷണത്തില്‍ ഒരു ബഹിരാകാശ പേടകം 14,000 മൈല്‍ വേഗതയില്‍ ഡൈമോര്‍ഫോസിന്റെ മിനി മൂണില്‍ ഇടിച്ചിറക്കി അതുവഴി അതിന്റെ സഞ്ചാരപാതക്ക് മാറ്റം വരുത്താന്‍ സാധിക്കുമെന്ന് നാസ തെളിയിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഛിന്നഗ്രഹത്തെ കണ്ടെത്തുകയും ലക്ഷ്യസ്ഥാനം നിര്‍ണയിക്കുകയും ചെയ്താല്‍ മാത്രമേ അതിനെ വഴിതിരിച്ചുവിടാന്‍ സാധിക്കുകയുള്ളൂ. ഇവയുടെ പാത കണ്ടുപിടിക്കാന്‍ സാധിക്കാത്ത ഛിന്ന ഗ്രഹങ്ങളുടെ കാര്യത്തില്‍ ഈ മാര്‍ഗ്ഗം പ്രായോഗികമല്ലെന്നും ഗവേഷകര്‍ വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.