16 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 4, 2025
February 28, 2025
January 16, 2025
January 6, 2025
December 19, 2024
December 16, 2024
December 14, 2024
December 13, 2024
November 26, 2024
November 26, 2024

നാട്ടിക സംഭവം : വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കും : മന്ത്രി കെ ബി ഗണേഷ് കുമാര്‍

Janayugom Webdesk
തിരുവനന്തപുരം
November 26, 2024 11:55 am

നാട്ടികയില്‍ ഉറങ്ങിക്കിടക്കുന്നവര്‍ക്ക് മേല്‍ ലോറി കയറി അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.വണ്ടി ഓടിച്ചത് ക്ലീനറായിരുന്നുവെന്നും, ഇയാള്‍ക്ക് ലൈസന്‍സ് ഉണ്ടിയിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.നിയമലംഘനം നടത്തിയതിന് രണ്ടുപേര്‍ക്കുമെതിരെ കേസെടുക്കും.ഇനിമുതല്‍ രാത്രികാലം പരിശോധന കര്‍ശനമാക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു .

രാത്രികാലങ്ങളില്‍ വണ്ടികള്‍ അമിതവേഗത്തിലാണ് ഓടിക്കുന്നതെന്നും തമിഴ് നാട്ടില്‍ നിന്നുള്ള വണ്ടികള്‍ അമിതവേഗത്തില്‍ തെറ്റായ ദിശയിലേക്ക് കയറിവരുന്നത് പതിവാക്കിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. റോഡ് സൈഡില്‍ കിടക്കുന്നവരെ മാറ്റും.ഇവിടെ കിടന്നുറങ്ങരുതെന്ന് മുന്നറിയിപ്പ് കൊടുത്തിരുന്നു. റോഡ് സേഫ്റ്റി അതോറിറ്റിയുമായി സഹകരിച്ച് കൂടുതല്‍ ജാഗ്രത പാലിക്കും.

കുടുംബങ്ങള്‍ക്കുള്ള സഹായം പരിഗണനയിലാണ്. ട്രാഫിക്കുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എന്‍ജിഒകളുമായി സഹകരിച്ചുകൊണ്ട് റോഡ് അപകടങ്ങള്‍ നിയന്ത്രിക്കാനുള്ള പദ്ധതികള്‍ ആലോചിക്കുന്നുണ്ട്. ട്രാഫിക് ലൈന്‍ തെറ്റിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു

TOP NEWS

March 15, 2025
March 15, 2025
March 15, 2025
March 15, 2025
March 15, 2025
March 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.