25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

October 27, 2024
October 25, 2024
October 11, 2024
August 31, 2024
October 27, 2023
October 26, 2023
October 24, 2023
October 21, 2023
October 20, 2023
October 20, 2023

മാരാരിക്കുളം രക്തസാക്ഷികൾക്ക് നാടിന്റെ പ്രണാമം; വയലാറിൽ ഇന്ന് വീരസ്മരണകളുണരും

Janayugom Webdesk
ആലപ്പുഴ
October 27, 2024 12:05 am

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിന് ചെങ്കൊടിയുടെ നിറം പകർന്ന മാരാരിക്കുളം സമരത്തിന്റെ സ്മരണ പുതുക്കാൻ ആയിരങ്ങളെത്തി. സ്വാതന്ത്ര്യത്തിനായി മാരാരിക്കുളത്ത് രക്തസാക്ഷിത്വം വരിച്ച പാട്ടത്ത് രാമൻകുട്ടി, തോട്ടത്തുശേരിൽ കുമാരൻ, പതിനാല് ചിറയിൽ ശങ്കരൻ, പോട്ടച്ചാൽവെളി ഭാനു, പെരേവെളി കുമാരൻ എന്നിവരുടെ ഓർമ്മകൾ അലയടിച്ച അന്തരീക്ഷത്തിൽ പുതുതലമുറ പോരാട്ട പ്രതിജ്ഞ പുതുക്കി. വിവിധ വാർഡ് വാരാചരണ കമ്മിറ്റികളുടെ നേതൃത്വത്തിലെ പ്രകടനങ്ങൾ സംയുക്തമായാണ് രക്തസാക്ഷി മണ്ഡപത്തിലെത്തിയത്. വാദ്യമേളങ്ങളും നാടൻകലാരൂപങ്ങളും പ്രകടനത്തിന്റെ മാറ്റുകൂട്ടി. പുഷ്പാർച്ചനയ്ക്ക് ഭക്ഷ്യ‑സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ, കൃഷി മന്ത്രി പി പ്രസാദ്, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, സിപിഐ(എം) ജില്ലാ സെക്രട്ടറി ആർ നാസർ തുടങ്ങിയവർ നേതൃത്വം നൽകി. 

പൊതുസമ്മേളനം സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്തു. മന്ത്രി ജി ആർ അനിൽ മുഖ്യപ്രഭാഷണം നടത്തി. മന്ത്രി പി പ്രസാദ്, ടി ജെ ആഞ്ചലോസ്, ആർ നാസർ, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ, പി വി സത്യനേശൻ, ജി കൃഷ്ണപ്രസാദ്, ദീപ്തി അജയകുമാർ, ആർ ജയസിംഹൻ, സി ബി ചന്ദ്രബാബു, ജി വേണുഗോപാൽ, പി പി ചിത്തരഞ്ജൻ എംഎൽഎ, എ എം ആരിഫ്, വി ജി മോഹനൻ, പി കെ മേദിനി തുടങ്ങിയവർ പങ്കെടുത്തു. വാരാചരണ കമ്മിറ്റി പ്രസിഡന്റ് കെ ബി ബിമൽറോയ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ് രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. വയലാർ രക്തസാക്ഷിദിനമായ ഇന്ന് പതിനായിരങ്ങൾ ധീരന്മാർക്ക് പ്രണാമമർപ്പിക്കും. രാവിലെ 7.30ന് ആലപ്പുഴ വലിയ ചുടുകാട്ടിൽ നിന്ന് മുൻ മന്ത്രി ജി സുധാകരനും മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് രാവിലെ ഒമ്പതിന് സിപിഐ(എം) നേതാവ് കെ വി ദേവദാസും ദീപശിഖകൾ അത്‌ലറ്റുകൾക്ക് കൈമാറും. 11ന് രക്തസാക്ഷി മണ്ഡപത്തിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ് എം സി സിദ്ധാർത്ഥൻ ഏറ്റുവാങ്ങും. തുടർന്ന് പുഷ്പാർച്ചന നടക്കും. 

വയലാർ രാമവർമ്മ അനുസ്മരണ സാഹിത്യ സമ്മേളനം മൂന്നിന് ആരംഭിക്കും. വിദ്വാൻ കെ രാമകൃഷ്ണൻ അധ്യക്ഷത വഹിക്കും. ഡോ. സുനിൽ പി ഇളയിടം, ഇ എം സതീശൻ, കെ വി സുധാകരൻ, ഒ കെ മുരളീകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഐ(എം) പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ടി എം തോമസ് ഐസക്, സി എസ് സുജാത, മന്ത്രിമാരായ പി പ്രസാദ്, സജി ചെറിയാൻ, കെ രാജൻ, പി പി സുനീർ എം പി, ടി ജെ ആഞ്ചലോസ്, ആർ നാസർ, ടി ടി ജിസ്‌മോൻ, പി വി സത്യനേശൻ, കെ പ്രസാദ്, ഡി സുരേഷ് ബാബു, എൻ എസ് ശിവപ്രസാദ്, ജി വേണുഗോപാൽ, എ എം ആരിഫ് തുടങ്ങിയവർ പങ്കെടുക്കും. 

വയലാർ രാഘവപ്പറമ്പിൽ ഇന്ന് വയലാർ അനുസ്മരണ സമ്മേളനവും കവിയരങ്ങും നടക്കും. ഇപ്റ്റ, യുവകലാസാഹിതി, പുരോഗമന കലാസാഹിത്യസംഘം സംയുക്തമായാണ് ചടങ്ങുകൾ സംഘടിപ്പിക്കുക. വിദ്വാൻ കെ രാമകൃഷ്ണൻ അധ്യക്ഷത വഹിക്കും. നടി ഗായത്രി വർഷ ഉദ്ഘാടനം ചെയ്യും. എസ് ആർ ഇന്ദ്രൻ സ്വാഗതം പറയും. രാവിലെ 10. 30ന് നടക്കുന്ന വയലാർ രാമവർമ്മ അനുസ്മരണ സമ്മേളനം ഡോ. എസ് ശാരദക്കുട്ടി ഉദ്ഘാടനം ചെയ്യും. ഇപ്റ്റ സംസ്ഥാന ജനറൽ സെക്രട്ടറി എൻ ബാലചന്ദ്രൻ അധ്യക്ഷത വഹിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.