മണിക്കൂറുകള്‍ക്ക് മുന്‍പ് പെയ്ത കനത്ത മഴ ഡല്‍ഹിയിലെ ജനജീവിതം താറുമാറാക്കി.മിന്റോ ബ്രിഡ്ജ്,ഐ.പി മാര്‍ഗ്,മുണ്ട്ക,മാംഗി ബ്രിഡ്ജ് ഉള്‍പ്പെടെയുള്ള പ്രധാന റോഡുകളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിരിക്കുകയാണ്.
വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് ഡല്‍ഹി ട്രാഫിക് പൊലീസിന്റെ നിര്‍ദ്ദേശം ഉണ്ട്.
ആനന്ദ് പര്‍വതത്തില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിരിക്കുന്നതിനാല്‍ ന്യൂ റോഹ്തക് റോഡിലെ രണ്ട് ഗതാഗത പാതകളും സ്തംഭിച്ചിരിക്കുകയാണെന്ന് അധികാരികള്‍ പറഞ്ഞു.
കാലാവസ്ഥാവകുപ്പിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് മധ്യ കിഴക്കന്‍ ഡല്‍ഹിയില്‍ മണിക്കൂറില്‍ 1–3 സെന്റിമീറ്റര്‍ മഴ രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്.ഈ മേഖലയില്‍ ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ച കാലാവസ്ഥാ വകുപ്പ് ഡല്‍ഹിയില്‍ മുഴുവന്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.ഉത്തരാഖണ്ഡ്,ജമ്മുകശ്മീര്‍,ഹിമാചല്‍പ്രദേശ്,ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി തീവ്ര മഴയാണ് പ്രവചിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.