28ന് ആരംഭിക്കുന്ന ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരളത്തിന്റെ ടീമിനെ ടി നിഖില നയിക്കും. കെ വി അതുല്യയാണ് വൈസ് ക്യാപ്റ്റൻ. കെ നിസരി, ഹീര ജി രാജ്, പി എ അഭിന, മഞ്ജുബേബി, വിനീത വിജയ് (തൃശൂർ), എസ് കാർത്തിക, വി ഫെമിന രാജ്, സി രേഷ്മ, എ ടി കൃഷ്ണപ്രിയ, സിവിഷ സി, പി അശ്വതി, ആർ അഭിരാമി, എം അനിത, എം. വേദവല്ലി, കെ മാനസ, നിധിയ ശ്രീധരൻ, വി ഉണ്ണിമായ, പി പി ജ്യോതിരാജ് എന്നിവരാണ് ടീമംഗങ്ങൾ. അമൃത അരവിന്ദ വല്യാത്ത് കോച്ചും ആർ രാജേഷ് അസി. കോച്ചുമാണ്. സി വി സീനയാണ് മാനേജർ.
കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ കെ എഫ് എ പ്രസിഡന്റ് ടോം കുന്നേൽ ആണ് ടീമിനെ പ്രഖ്യാപിച്ചത്. കെ എഫ് എ ജനറൽ സെക്രട്ടറി അനിൽകുമാർ, കെ ഡി എഫ് എ സെക്രട്ടറി ഇൻ ചാർജ് പി സി കൃഷ്ണകുമാർ, രാജീവ് മേനോൻ സംസാരിച്ചു. ടീമിനുള്ള ജഴ്സി വിതരണവും ചടങ്ങിൽ നടന്നു. 28 മുതൽ കൂത്തുപറമ്പ് മുൻസിപ്പൽ സ്റ്റേഡിയം, കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റേഡിയം, കോഴിക്കോട് മെഡിക്കൽ കോളജ് സ്റ്റേഡിയം, കോഴിക്കോട് ഇ എം എസ് സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് ചാമ്പ്യൻഷിപ്പ് നടക്കുക. സ്റ്റേഡിയങ്ങൾ മത്സരത്തിനായി സജ്ജമായിട്ടുണ്ട്. ടീമിന്റെ പരിശീലന ക്യാമ്പ് കോഴിക്കോട് ദേവഗിരി കോളെജ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ കേരളത്തിലെത്തിത്തുടങ്ങി. ആദ്യദിനം ഉച്ചക്ക് 2.30ന് കേരളം മിസോറാമിനെ നേരിടും.