7 December 2025, Sunday

Related news

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025
December 4, 2025
December 3, 2025
December 2, 2025
December 2, 2025
December 1, 2025

ആര്‍എസ്എസിനോട് അനുഭാവം പൂലര്‍ത്തുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ സ്ഥാനമില്ലെന്ന് ദേശീയജനറല്‍ സെക്രട്ടറി ബി കെ ഹരിപ്രസാദ്

Janayugom Webdesk
ബംഗളുരു
November 3, 2025 1:07 pm

ആര്‍എസ്എസിനോട് അനുഭാവം പുലര്‍ത്തുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ സ്ഥാനമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും , ദേശീയ ജനറല്‍ സെക്രട്ടറിയുമായ ബി കെ ഹരിപ്രസാദ്. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ആര്‍എസ്എസിന്റെ ചരിത്രം വായിക്കണമെന്നും കോണ്‍ഗ്രസിന്റെയും ആര്‍എസ്എസിന്റെയും പ്രത്യയ ശാസ്ത്രങ്ങള്‍ വ്യത്യസ്തമാണെന്നും ഹരിപ്രസാദ് പറഞ്ഞു. കോണ്‍ഗ്രസിനുള്ളിലെ ആര്‍എസ്എസ് സ്വീപ്പര്‍ സെല്ലുകളെ പുറത്താക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്ത് ആർഎസ്എസിനെ നിരോധിക്കണമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ആവശ്യപ്പെട്ടിരുന്നു. സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ കോണ്‍ഗ്രസ് അവഗണിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിമര്‍ശനത്തിന് മറുപടി പറയവേയാണ് ഖര്‍ഗെ ആര്‍എസ്എസ് നിരോധനം ആവശ്യപ്പെട്ടത്.ആര്‍എസ്എസിനെ നിരോധിക്കണമെന്നും രാജ്യത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ആര്‍എസ്എസും ബിജെപിയുമാണെന്നും ഖര്‍ഗെ പറഞ്ഞു.

കോണ്‍ഗ്രസ് രാജ്യത്തിനു വേണ്ടി പോരാടി.നിരവധി നേതാക്കള്‍ രാജ്യത്തിനുവേണ്ടി ജീവന്‍ നല്‍കി. ബിജെപി രാജ്യത്തിനുവേണ്ടി എന്താണ് ചെയ്തതെന്ന് പറയണം.പട്ടേല്‍ രാജ്യത്ത് ഐക്യമുണ്ടാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ആ ഐക്യം നിലനിര്‍ത്താന്‍ ഇന്ദിരാ ഗാന്ധി ജീവന്‍ നല്‍കി.രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ സര്‍ദാറിന്റെ ഓര്‍മ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ്. ആര്‍എസ്എസിനെ നിരോധിക്കാതെ മറ്റ് വഴിയില്ലെന്ന് പട്ടേല്‍ വ്യക്തമാക്കിയിരുന്നു. ഗാന്ധി വധത്തിന് ഇടയാക്കിയത് ആര്‍എസ്എസ് സൃഷ്ടിച്ച അന്തരീക്ഷമാണ്. അദ്ദേഹത്തെ കോണ്‍ഗ്രസ് മറന്നുവെന്ന് പറയാന്‍ സംഘപരിവാറിന് അവകാശമില്ലഎന്നാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.