5 January 2026, Monday

Related news

January 4, 2026
January 4, 2026
January 3, 2026
January 2, 2026
January 2, 2026
January 2, 2026
January 1, 2026
January 1, 2026
December 30, 2025
December 30, 2025

നാഷണൽ ഹെറാൾഡ് കേസ്; സോണിയക്കും രാഹുലിനും ഇഡിയുടെ കുരുക്ക്

Janayugom Webdesk
ന്യൂഡൽഹി
April 12, 2025 8:45 pm

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയു സ്വത്തുക്കൾ കണ്ട് കെട്ടാനുള്ള നടപടികൾ ആരംഭിച്ച് എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ്. സോണിയയുടെയും രാഹുലിൻറെയും ഉടമസ്ഥതയിലുള്ള അസോസിയേറ്റഡ് ജേണൽ ലിമിറ്റഡിൻറെ സ്വത്തു വകകളാണ് കണ്ടുകെട്ടുന്നത്. ലക്നൌ, മുംബൈ,ഡൽഹി എന്നിവിടങ്ങളിലെ വസ്തുവകകളും ഡൽഹി ബഹദൂർഷാ സഫർ മാർഗിലെ ഹെറാൾഡ് ഹൌസും കണ്ടുകെട്ടും. 

2011ൽ ഡൽഹി ഹൈക്കോടതിയിൽ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് 2021ൽ ഇഡി അന്വേഷണം ആരംഭിച്ചത്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മറ്റ് മുതിർന്ന കോൺഗ്രസ്സ് നേതാക്കൾ എന്നിവർ ചേർന്ന് 5000 സ്വാതന്ത്യ സമര സേനാനികൾക്ക് ഓഹരിയുണ്ടായിരുന്ന എജെഎൽ കമ്പനിയെ തട്ടിയെടുക്കുകയും അതുവഴി 2000 കോടിയിലധികം വിലവരുന്ന സ്വത്തുക്കൾ തട്ടിയെടുക്കുകയും ചെയ്തതായാണ് ആരോപണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.