
കൊട്ടാരക്കര ദിണ്ടിഗൽ ദേശീയപാതയിൽ പെരുവന്താനം മുതൽ കുട്ടിക്കാനം വരെയുള്ള ഭാഗം വാഹന യാത്രകൾക്ക് അപകട ഭീഷണിയായി മാറുകയാണ്. ഇതിനകം നിരവധി അപകടങ്ങളാണ് ഈ പാതയിൽ ഉണ്ടായിട്ടുള്ളത്. ഒരു വർഷത്തിനുള്ളിൽ നൂറിലധികം വാഹന അപകടങ്ങളിലായി നിരവധി പേർക്ക് പരിക്ക് പറ്റി. ഒരു വർഷത്തിനുള്ളിൽ പൊലിഞ്ഞത് പത്തിലധികം ജീവൻ. വാഗമൻ ടൂറിസ്റ്റ് കേന്ദ്രം കണ്ടു മടങ്ങിയ വർക്കല സ്വദേശികളായ അമ്മയും മകളും മരിച്ചത് ഒരു വർഷം മുമ്പാണ്. ഇവർ സഞ്ചരിച്ച കാർ പുല്ലുപാറയിൽ ക്രാഷ് ബാരിയർ തകർത്ത് മറിയുകയായിരുന്നു. തമിഴ്‌നാട് വാഹനങ്ങൾ രണ്ട് ബൈക്ക് യാത്രികരെ ഇടിച്ചുവീഴ്ത്തി കടന്നുകളഞ്ഞു. രണ്ട് അപകടങ്ങളിലും രണ്ട് യുവാക്കൾ മരിച്ചിരുന്നു. പൊലീസ് അന്വേഷണത്തിനോടുവിൽ ഇടിച്ച വാഹനങ്ങളെയും ഡ്രൈവർമാരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കഴിഞ്ഞ ജനുവരി ആറിന് കെഎസ്ആർടിസിയുടെ ഉല്ലാസയാത്ര ബസ്സ് പുല്ലു പാറയിൽ മറിഞ്ഞ് നാല് പേരാണ് മരിച്ചത്. കഴിഞ്ഞ മാസം മരിയൻ കോളജിലെ ഡിഗ്രി വിദ്യാർഥി 18 കാരൻ ബൈക്ക് നിയന്ത്രണം വിട്ട് മരിച്ചു. ഏറ്റവും അവസാനം ഇന്നലെ ഇടുക്കി വാഴവര സ്വദേശിയായ അതുൽ സണ്ണി എന്ന 23 കാരൻ സഞ്ചരിച്ച ബൈക്കുംലോറിയും കൂട്ടിയിടിച്ച് മരിച്ചു. ഈ വാഹന അപകടങ്ങൾ ഒക്കെയും കാണാനാകുന്നത് റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയും, വേണ്ടത്ര സുരക്ഷാ സംവിധാനം റോഡിൽ ഇല്ലാത്തതുമാണ് അപകടങ്ങൾക്ക് കാരണമെന്ന് വിദഗ്ദർ പറയുന്നു. ദേശീയപാത183ൽ പെരുവന്താനം മുതൽ കുട്ടിക്കാനം വരെയുള്ള ഭാഗമാണ് ഏറ്റവും അപകട ഭീഷണി നിലനിൽക്കുന്നത്.ചെങ്കുത്തായ വലിയ വളവുകളും, ചെങ്കുത്തായ ഇറക്കവും, റോഡിൽചരിവുകളും കയറ്റിറക്കങ്ങളും ഉള്ള റോഡാണ്. കൂടുതൽ സമയവും കനത്ത മൂടൽമഞ്ഞും, സദാസമയവും ചാറ്റൽ മഴയും വാഹന ഡ്രൈവർമാർക്ക് വില്ലനായി നിൽക്കും. ഡ്രൈവർമാരുടെ കാഴ്ചയും മറയ്ക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.