5 January 2026, Monday

Related news

January 4, 2026
December 24, 2025
December 19, 2025
December 18, 2025
December 17, 2025
December 15, 2025
December 15, 2025
December 8, 2025
December 6, 2025
December 5, 2025

ദേശീയപാത തകര്‍ന്ന സംഭവം; എൻഎച്ച്എഐക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി

Janayugom Webdesk
കൊച്ചി
May 23, 2025 8:54 pm

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ദേശീയപാതകൾ തകർന്ന സംഭവത്തിൽ ദേശീയപാത അതോറിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. “സംഭവിച്ച കാര്യങ്ങളിൽ കേരളത്തിന് സന്തോഷമില്ല. ജനങ്ങൾ ക്ഷമയോടെ കാത്തിരുന്ന പാതയാണ് തകർന്നത്,”
കോടതി പറഞ്ഞു. മലപ്പുറത്തെ സംഭവത്തിന് ശേഷവും റോഡ് നിർമാണത്തിൽ വിദഗ്ധരെന്ന് ഇപ്പോഴും ആത്മവിശ്വാസമുണ്ടോയെന്ന് ദേശീയപാതാ അതോറിറ്റിയോട് ചോദിച്ച കോടതി കേരളത്തിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും എന്താണ് സംഭവിച്ചതെന്നതില്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കണമെന്നും എൻഎച്ച്എഐയ്ക്ക് നിർദേശം നൽകി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഈ വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്.

എന്നാൽ തകര്‍ന്ന പാതകളില്‍ ഘടനാപരമായ മാറ്റം വരുത്തുമെന്നും തെറ്റായ കാര്യങ്ങള്‍ സംഭവിച്ചുവെന്നും ദേശീയപാതാ അതോറിറ്റി കോടതിയെ അറിയിച്ചു. ഉദ്യോഗസ്ഥര്‍ സംഭവസ്ഥലങ്ങളിലാണെന്നും മറുപടി നല്‍കാന്‍ പത്ത് ദിവസത്തെ സമയം വേണമെന്നും ദേശീയപാത അതോറിറ്റി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. കൊച്ചിയിലെ അപകടാവസ്ഥയിലായ റോഡുകളുടെ കാര്യത്തിലും ഹൈക്കോടതി വിമർശനം ഉന്നയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.