
സംസ്ഥാനത്തെ അഞ്ച് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു. രണ്ട് ആരോഗ്യ സ്ഥാപനങ്ങള്‍ പുതുതായി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്സ് (എന്‍ക്യുഎഎസ്) അംഗീകാരവും മൂന്ന് ആരോഗ്യ സ്ഥാപനങ്ങള്‍ മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും അംഗീകാരവും നേടുകയാണ് ചെയ്തത്.
തിരുവനന്തപുരം കുന്നത്തുകാല്‍ കുടുംബാരോഗ്യകേന്ദ്രം (94.42 %), മലപ്പുറം ആനക്കയം ജനകീയ ആരോഗ്യ കേന്ദ്രം (88.35 %) എന്നീ ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് പുതുതായി എന്‍ക്യുഎഎസ് അംഗീകാരം ലഭിച്ചത്. പാലക്കാട് കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രം (90.60 %), കൊല്ലം മുണ്ടക്കല്‍ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം (93.25 %), കൊല്ലം ഉളിയക്കോവില്‍ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം (95.36 %) എന്നിവ മാനദണ്ഡങ്ങള്‍ പ്രകാരം ഗുണനിലവാരം ഉറപ്പാക്കി വീണ്ടും അംഗീകാരം നേടിയെടുത്തു.
ഇതോടെ സംസ്ഥാനത്ത് എൻക്യൂഎസ് ലഭിക്കുന്ന ആരോഗ്യ സ്ഥാപനങ്ങള്‍ 253 ആയി. സംസ്ഥാനത്ത് എട്ട് ജില്ലാ ആശുപത്രികള്‍, ആറ് താലൂക്ക് ആശുപത്രികള്‍, 13 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 46 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 163 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 17 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയാണ് എന്‍ക്യുഎഎസ് അംഗീകാരം നേടിയിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.