ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ മൂവാറ്റുപുഴയിൽ നിന്നും കേരളത്തിനായി മത്സരത്തിനിറങ്ങിയ സുരേഷ് മാധവനും കുടുംബവും മെഡൽ നേടി. ഇന്റർനാഷ്ണൽ ഹെൽത്ത് സ്പോർട്സ് ആൻഡ് ഫിറ്റ്നസ് ഗോരഗാവിലെ ബോംബെ എക്സിബിഷൻ സെന്ററിൽ സംഘടിപ്പിച്ച മത്സരത്തിലാണ് കേരളത്തിനായി മത്സരരംഗത്തിറങ്ങിയ മൂവാറ്റുപുഴ വെള്ളൂർക്കുന്നം മേലേത്തുഞാലിൽ സുരേഷ് മാധവനും ഭാര്യ റീജ സുരേഷും മകൾ ആർദ്ര സുരേഷും മെഡലുകൾ നേടിയത്. പുരുഷ വിഭാഗം 90‑കിലോയിൽ സുരേഷ് മാധവന് വെങ്കലവും വനിതകളുടെ 65‑കിലോയിൽ ആർദ്ര സുരേഷ് വെള്ളിയും റീജ സുരേഷ് വെങ്കലവും നേടി. മൂന്ന് രാജ്യാന്തര മത്സരങ്ങളിൽ സുരേഷ് മാധവനും ഭാര്യ റീജ സുരേഷും മകൾ ആർദ്ര സുരേഷും പങ്കെടുത്തിട്ടുണ്ട്. മുംബെയിൽ നടന്ന മത്സരത്തിൽ മൂന്ന് സ്വർണ്ണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവും നേടി കേരള ടീം ഓവറോൾ ചാമ്പ്യൻമാരായി.
English Summary: National Wrestling: Suresh Madhavan and family wins medal
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.