6 December 2025, Saturday

Related news

December 5, 2025
December 5, 2025
December 4, 2025
December 4, 2025
December 4, 2025
December 3, 2025
December 3, 2025
December 3, 2025
December 2, 2025
December 2, 2025

രാജ്യവ്യാപക എസ് ഐ ആര്‍; നടപടികൾ തുടങ്ങിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ, അടുത്ത വർഷം ജനുവരി ഒന്ന് യോഗ്യതാ തീയ്യതി

Janayugom Webdesk
ന്യൂഡല്‍ഹി
September 13, 2025 12:50 pm

രാജ്യവ്യാപകമായി വോട്ടർപ്പട്ടിക പരിഷ്കരണത്തിനുള്ള നടപടികൾ തുടങ്ങിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയെ അറിയിച്ചു. അടുത്ത വർഷം ജനുവരി ഒന്ന് യോഗ്യതാ തീയ്യതിയായി നിശ്ചയിച്ചാണ് നടപടികൾ പുരോഗമിക്കുന്നത്. കൃത്യമായ ഇടവേളകളിൽ രാജ്യത്ത് വോട്ടർ പട്ടിക പരിഷ്കരണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി കുമാർ ഉപാധ്യയ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജിയിൽ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് നൽകിയിരുന്നു. ഇതിന് മറുപടിയായി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കമ്മീഷൻ നിലപാട് വ്യക്തമാക്കിയത്. 

വോട്ടർ പട്ടിക ഇടവേളകളിൽ പരിഷ്കരണം നടത്താൻ സാധിക്കില്ലെന്ന് സത്യവാങ്മൂലത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നുണ്ടെങ്കിലും, ഇതിനായുള്ള നടപടികൾ ജൂലൈ മുതൽ തന്നെ ആരംഭിച്ചിരുന്നു. വോട്ടർ പട്ടിക പരിഷ്കരണത്തിനായുള്ള പ്രാഥമിക നടപടികൾ സെപ്റ്റംബറോടെ പൂർത്തിയാക്കാൻ കഴിയുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർമാർ ഡൽഹിയിൽ ചേർന്ന യോഗത്തിൽ വ്യക്തമാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.