26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 9, 2024
December 5, 2024
November 29, 2024
November 28, 2024
November 5, 2024
October 30, 2024
October 30, 2024
October 27, 2024
October 26, 2024
October 24, 2024

കര്‍ഷക‑തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ ഫെബ്രുവരി 14 ന് രാജ്യവ്യാപക ട്രെയിന്‍ തടയല്‍ സമരം

Janayugom Webdesk
ന്യൂഡല്‍ഹി
January 4, 2024 11:39 pm

മോഡി സര്‍ക്കാരിന്റെ കര്‍ഷക‑തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ചയും കേന്ദ്ര തൊഴിലാളി സംഘടനകളും വീണ്ടും ദേശവ്യാപക പ്രക്ഷോഭത്തിലേക്ക്. അടുത്തമാസം 14 ന് രാജ്യവ്യാപകമായി ട്രെയിന്‍ തടയല്‍ അടക്കമുള്ള സമരം നടത്തുമെന്ന് സമരസമിതി നേതാക്കള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ജയില്‍ നിറയ്ക്കല്‍, ഗ്രാമീണ ബന്ദ്, കേന്ദ്ര സര്‍ക്കാര്‍ ഓഫിസ് ഉപരോധം എന്നിവയും സംഘടിപ്പിക്കും. 

പ്രക്ഷോഭത്തിനു തുടക്കം കുറിച്ച് ഈമാസം 26ന് ഡല്‍ഹിയില്‍ ട്രാക്ടര്‍ പരേഡ് നടത്തും. തൊഴിലാളികളും കര്‍ഷകരും ഈമാസം 10 മുതല്‍ 24 വരെ ഗ്രാമങ്ങളിലും നഗരങ്ങളിലും ജനജാഗരണ്‍ സദസ് സംഘടിപ്പിച്ച് പ്രക്ഷോഭത്തെക്കുറിച്ച് ജനങ്ങളോട് വിശദീകരിക്കും. രാജ്യത്തെ മൂച്ചുടും നശിപ്പിക്കുന്ന നയങ്ങള്‍ സ്വീകരിക്കുന്ന മോഡി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ തുറന്നുകാട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. 

കുത്തകകളെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്ന സര്‍ക്കാര്‍, കര്‍ഷകരും തൊഴിലാളികളും അനുഭവിക്കുന്ന യാതന കണ്ടില്ലെന്ന് നടിക്കുകയാണ്. ഭരണഘടനയെ അട്ടിമറിച്ച് കിരാത നിയമം നടപ്പിലാക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ കാരണം തൊഴിലാളി-കര്‍ഷക സമൂഹം കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.
ജനദ്രോഹ നയങ്ങള്‍ക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും ദേശീയ പ്രക്ഷോഭത്തില്‍ അണിനിരക്കണമെന്ന് എഐടിയുസി അടക്കമുള്ള തൊഴിലാളി സംഘടനാ നേതാക്കള്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

Eng­lish Sum­ma­ry: Nation­wide train block­ade strike on Feb­ru­ary 14 against anti-farmer-labour measures

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.