ഹരിയാനയില്‍ പശുക്കടത്ത് ആരോപിച്ച് രാജസ്ഥാന്‍ സ്വദേശികളായ രണ്ടുപേരെ ഹരിയാനയില്‍ ചുട്ടുകൊന്നു. ജുനൈദ്, നാസിര്‍ എന്നിവരുടെ മൃതദേഹമാണ് ഹരിയാനയിലെ ഭിവാനി ജില്ലയില്‍ ബൊലേറോ വാഹനത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇവരെ പശുക്കടത്ത് ആരോപിച്ച് തട്ടിക്കൊണ്ടുപോയി ചുട്ടു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പരാതി. സംഭവത്തില്‍ ആറ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
കഴിഞ്ഞ മാസം പശുക്കടത്ത് ആരോപിച്ച് ഹരിയാനയിലെ പശുസംരക്ഷണ പ്രവര്‍ത്തകര്‍ യുവാവിനെ തല്ലിക്കൊന്നതായി പരാതിയുണ്ടായിരുന്നു. മേവാത്തി ജില്ലയിലെ ഹുസൈന്‍പൂര്‍ സ്വദേശിയായ വാരിസ് എന്ന 22 കാരനെയാണ് അന്ന് കൊലപ്പെടുത്തിയത്. പശുസംരക്ഷണ പ്രവര്‍ത്തകനും ബജ്രംഗ്ദള്‍ നേതാവുമായ മോനുമനേസര്‍ എന്നയാളുടെ നേതൃത്വത്തിലാണ് യുവാവിനെ കൊലപ്പെടുത്തിയതെനന് കുടുംബത്തിന്റെ ആരോപണം.
English Summary;Natives of Rajasthan were burnt to death on suspicion of cow smuggling
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.