18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 13, 2024
August 15, 2024
March 18, 2024
January 21, 2024
October 5, 2023
September 24, 2023
September 22, 2023
September 17, 2023
September 14, 2023
September 10, 2023

നാറ്റോ യുദ്ധക്കപ്പലുകള്‍ ഉക്രെയ്നിലേക്ക്: കിഴക്കൻ യൂറോപ്പിൽ സംഘര്‍ഷം

Janayugom Webdesk
കീവ്
January 24, 2022 10:43 pm

ഉക്രെയ്ന്‍ അതിർത്തിയിലെ റഷ്യയുടെ സൈനിക സന്നാഹത്തിന്റെ പേരില്‍ കിഴക്കൻ യൂറോപ്പിൽ കൂടുതൽ യുദ്ധക്കപ്പലുകളും വിമാനങ്ങളും ഉപയോഗിച്ച് സേനയെ സജ്ജരാക്കുകയാണെന്ന് നാറ്റോ. ആദ്യ ഘട്ടമായി സ്ഫോടകവസ്തുക്കളടക്കം 90 ടണ്‍ ആയുധം യുഎസ് കീവിലെത്തിച്ചു.
ആക്രമണത്തിനുള്ള പദ്ധതിയില്ലെന്ന് റഷ്യ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇത് കണക്കിലെടുക്കാതെയാണ് പാശ്ചാത്യ രാജ്യങ്ങളുടെ നടപടി. ഇത് മേഖലയിലെ സംഘര്‍ഷം കൂടുതല്‍ വഷളാക്കിയേക്കും. എല്ലാ സഖ്യകക്ഷികളെയും സംരക്ഷിക്കുന്നതിനും പ്രതിരോധിക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും നാറ്റോ സ്വീകരിക്കുമെന്ന് പാശ്ചാത്യ സൈനിക സഖ്യത്തിന്റെ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് പ്രസ്താവനയിൽ പറഞ്ഞു. 

ഡെന്മാർക്കിന്റെ യുദ്ധക്കപ്പലുകളും ലിത്വാനിയയുടെ നാല് യുദ്ധവിമാനങ്ങളും നാറ്റോ സേനയിലുണ്ട്. യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും ബള്‍ഗേറിയയിലേക്ക് അയക്കുമെന്ന് സ്‌പെയിനും അറിയിച്ചു. നാറ്റോ കമാൻഡിന് കീഴിൽ റൊമാനിയയിലേക്ക് ഫ്രഞ്ച് സൈനികരെ അയക്കാനുള്ള സന്നദ്ധത ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പ്രകടിപ്പിച്ചിട്ടുണ്ട്. ഉക്രെയ്‌നിലേക്കും റഷ്യയിലേക്കും യാത്ര ചെയ്യരുതെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഉക്രെയ്‌നിലെ എംബസി ജീവനക്കാരുടെ കുടുംബങ്ങളോട് രാജ്യത്തേക്ക് മടങ്ങാന്‍ അമേരിക്കയും ബ്രിട്ടനും ഉത്തരവിട്ടു. ഉക്രെയ്ന്‍ വിടാന്‍ തങ്ങളുടെ പൗരന്‍മാരോടും യുഎസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഉക്രെയ്ൻ സർക്കാരിനെ പുറത്താക്കി പകരം അനുകൂല ഭരണകൂടം സ്ഥാപിക്കാൻ റഷ്യ ശ്രമിക്കുന്നതായും മുൻ ഉക്രെയ്ന്‍ പാര്‍ലമെന്റ് അംഗം യെവെനി മുറായേവിനെ ഇതിനായി പരിഗണിക്കുന്നുണ്ടെന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ ആരോപിച്ചു. റഷ്യന്‍ അനുകൂല പാര്‍ട്ടിയുടെ തലവനാണ് മുറായെവ്. റഷ്യയെ പ്രതിരോധിക്കാന്‍ ബ്രിട്ടന്‍ ഇതിനകം ഉക്രെയ്നിലേക്ക് അത്യാധുനിക ആയുധങ്ങളുമായി സേനയെ അയച്ചിട്ടുണ്ട്.സൈനിക നടപടിയിലേക്ക് നീങ്ങിയാല്‍ അത് അബദ്ധമായിരിക്കുമെന്നും റഷ്യന്‍ നീക്കം ചെറുക്കുമെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ്‌ട്രസ് പറഞ്ഞു. ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്. റഷ്യയ്ക്കുമേല്‍ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ തയാറാണെന്ന് ഡെന്മാർക്കും പ്രസ്താവിച്ചിട്ടുണ്ട്.
എന്നാല്‍, ഉക്രെയ്‌നില്‍ തങ്ങള്‍ അധിനിവേശത്തിന് പദ്ധതിയിടുന്നുവെന്ന യുഎസിന്റെയും ബ്രിട്ടന്റെയും ആരോപണം റഷ്യ നിഷേധിച്ചിട്ടുണ്ട്. ഉക്രെയ്‌ന് അംഗത്വം നല്‍കുമെന്ന വാഗ്ദാനം നാറ്റോ പിൻവലിക്കണമെന്നും കിഴക്കൻ യൂറോപ്പിലെ മുൻ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ നിന്ന് സൈന്യത്തെയും ആയുധങ്ങളെയും പിൻവലിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. ഏകദേശം 100,000 സൈനികരെ റഷ്യ ഉക്രെയ്ൻ അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്.
eng­lish summary;NATO war­ships head­ing to Ukraine
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.