കർണൻ, മഹാരാജ, കങ്കുവ, ബ്രദർ എന്നീ ചിത്രങ്ങൾക്ക് ശേഷം തമിഴിലെ പ്രമുഖ ഛായാഗ്രഹകനും പ്രിയ താരവുമായ നട്ടി നടരാജ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ‘സീസോ’. ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി. തീർത്തും ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രം വിഡിയൽ സ്റ്റുഡിയോസിൻ്റെ ബാനറിൽ കെ.സെന്തിൽ വേലൻ നിർമ്മിച്ച് ഗുണ സുബ്രഹ്മണ്യമാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. നട്ടി നടരാജിനൊപ്പം യുവതാരം നിഷാന്ത് റൂസ്സോയും പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു. പതിനി കുമാർ ആണ് ചിത്രത്തിലെ നായിക.ജനുവരി 03ന് തമിഴ്, തെലുങ്ക് ഭാഷകളിൽ എത്തുന്ന ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത് സൻഹാ സ്റ്റുഡിയോസ് ആണ്.
ചിത്രത്തിൽ നട്ടി നടരാജ്, നിഷാന്ത് റൂസ്സോ, പതിനി കുമാർ എന്നിവരെ കൂടാതെ സംവിധായകൻ നിഴൈല്ഗൾ രവി, ജീവ രവി, ആദേശ് ബാല, സെന്തിൽ വേലൻ തുടങ്ങിയവരും അഭിനയിക്കുന്നു. എസ്. ചരൻ കുമാർ ആണ് ചിത്രത്തിൻ്റെ സംഗീതം. എഡിറ്റർ: വിൽസി ജെ ശശി, ഡി.ഓ.പി: മണിവണ്ണൻ & പെരുമാൾ, കോ.ഡയറക്ടർ: എസ്. ആർ ആനന്ദകുമാർ, ആർട്ട്: സോളൈ അൻപ്, മേക്കപ്പ്: രാമ ചരൺ, കോസ്റ്യൂംസ്: വി. മുത്തു, കോറിയോഗ്രാഫി: ഹാപ്പിസൺ ജയരാജ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ടീ.രാജൻ, സ്റ്റിൽസ്: മണികണ്ഠൻ,പി.ആർ.ഓ: ജെ.കാർത്തിക് (തമിഴ്), പി.ശിവപ്രസാദ് (കേരള) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.