നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച രണ്ടു ദിവസത്തെ അഭിനയ പരിശീലനക്കളരി സമാപിച്ചു. ഭാരതത്തിന്റെ പരമ്പരാഗത ശാസ്ത്രീയ അഭിനയകലകളുടെ പ്രയോഗസാദ്ധ്യതകൾ പുതുതലമുറക്ക് പരിചയപ്പെടുത്തുക, പരിശീലസമ്പ്രദായങ്ങളിൽ ഉപയോഗപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിശീലനക്കളരി സംഘടിപ്പിച്ചത്. നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള നവരസാഭിനയ സാദ്ധ്യതകൾ നാടകാഭിനയത്തിലും ചലച്ചിത്രാഭിനയത്തിലും ഉപയോഗപ്പെടുത്തുന്നതിനുള്ള പരിശീലന പദ്ധതികളാണ് കളരിയിൽ പരിശീലിപ്പിച്ചത്.
നാട്യശാസ്ത്രത്തിലെ ചതുര്‍വിധാഭിനയ രീതികളായ ആംഗികം, വാചികം, സാത്വികം, ആഹാര്യം എന്നിവയെ അടിസ്ഥാനമാക്കി കണ്ണ് സാധകം, മുഖം സാധകം, മെയ് സാധകം തുടങ്ങിയവിയിൽ ഊന്നല്‍ നല്‍കുന്നതായിരുന്നു പരിശീലന കളരി. 1978ൽ പ്രവർത്തനമാരംഭിച്ച വൈക്കം തിരുനാൾ തീയേറ്ററും തിരുവനന്തപുരം സത്വ ക്രിയേഷൻസും സംയുക്തമായിട്ടാണ് വഴുതക്കാട് ലളിതാംബിക നാട്യസഭാ ഹാളിൽ അഭിനയക്കളരി സംഘടിപ്പിച്ചത്.
ഇന്ത്യൻ നാടകവേദിയിലെ ശ്രദ്ധേയനായ നാടകകൃത്തും സംവിധായകനും നടനും അഭിനയ പരിശീലകനുമായ ജോൺ ടി വേക്കന്‍റെ നേതൃത്വത്തിലാണ് അഭിനയക്കളരി സംഘടിപ്പിച്ചത്. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പതിനഞ്ചുപേരാണ് അഭിനയക്കളരിയില്‍ പങ്കെടുത്തത്. നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കി ഇന്ത്യയിൽ നടത്തുന്ന രണ്ടാമത് കളരിയാണിത്.
English Summary: Natyasastra Abhinayakalari has concluded
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.