19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 12, 2024
December 11, 2024
October 6, 2024
September 18, 2024
September 17, 2024
July 31, 2024
June 26, 2024
May 5, 2024
May 3, 2024
March 27, 2024

നവ കേരള ബസ് സര്‍വീസ്: വ്യാജ വാര്‍ത്തകളുമായി മാധ്യമങ്ങള്‍

Janayugom Webdesk
കോഴിക്കോട്
May 5, 2024 8:39 pm

നവകേരള ബസിന്റെ കോഴിക്കോട്- ബംഗളൂരു സർവീസ് ആദ്യ ദിനം തന്നെ ശ്രദ്ധിക്കപ്പെട്ടതോടെ ബസിനെതിരെയുള്ള വ്യാജ പ്രചാരണങ്ങൾ തുടർന്ന് മാധ്യമങ്ങൾ. ഗരുഡ- പ്രീമിയം എന്ന പേരിൽ സർവീസ് നടത്തുന്ന ബസ് ഇന്നലെ പുലർച്ചെ നാലിനാണ് കോഴിക്കോട് നിന്നും യാത്ര തിരിച്ചത്. ഇതിന് പിന്നാലെ ബസിന്റെ വാതിൽ തകർന്നുവെന്നും കെട്ടിവെച്ച് യാത്ര തുടർന്നെന്നുമെല്ലാം കാണിച്ച് വാർത്തകൾ നൽകുകയായിരുന്നു ചാനലുകൾ. ആദ്യ യാത്രയിൽ തന്നെ ബസിന്റെ വാതിൽ കേടായെന്നായിരുന്നു കാര്യമറിയാതെയുള്ള മാധ്യമങ്ങളുടെ വാർത്ത സൃഷ്ടിക്കൾ. ബസ് കട്ടപ്പുറത്തെന്നുവരെ പല മാധ്യമങ്ങളും വാർത്ത നൽകി ആഘോഷിച്ചു. 

യാത്രക്കാരുടെ സുരക്ഷയുടെ ഭാഗമായി അത്യാവശ്യ ഘട്ടത്തിൽ മാത്രം തുറക്കേണ്ട എമർജൻസി സ്വിച്ച് യാത്രക്കാരിലൊരാൾ അബദ്ധത്തിൽ അമർത്തുകയായിരുന്നു. ഇതോടെ വാതിൽ മാന്വൽ മോഡിലേക്ക് മാറി. ബസ് സുൽത്താൻ ബത്തേരി എത്തിയതോടെ റീസെറ്റ് ചെയ്യുകയും ചെയ്തു. ഇതാണ് വാതിൽ തകർന്നുവെന്ന് പറഞ്ഞ് വാർത്തകൾ നൽകിയത്. 25 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. യൂട്യൂബർമാരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ബസിൽ യാത്ര ചെയ്തവരിൽപ്പെടും. 

താമരശേരി, കല്പറ്റ, സുൽത്താൻ ബത്തേരി, മൈസൂരു വഴിയാണ് സർവീസ്. 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. ജിഎസ്‌ടി ഉൾപ്പെടെ ചേർത്ത് ഓൺലെെനിൽ 1256 രൂപ നൽകി ബുക്ക് ചെയ്യാം. ആധുനിക സൗകര്യങ്ങളോടെയുള്ള എസി ബസിൽ 26 പുഷ്ബാക്ക് സീറ്റുകളാണ് ഉള്ളത്. ശുചിമുറി, ലിഫ്റ്റ്, വാഷ്ബെയ്സിൻ, യാത്രയ്ക്കിടയിൽ വിനോദത്തിനായി ടെലിവിഷനും മ്യൂസിക് സിസ്റ്റവും മൊബൈൽ ചാർജർ സംവിധാനവും ലഭ്യമാക്കിയിട്ടുണ്ട്. ലഗേജ് സൂക്ഷിക്കുവാനുള്ള സ്ഥലവുമുണ്ട്. നവകേരള സദസ് കഴിഞ്ഞ് നാല് മാസത്തിന് ശേഷമാണ് ബസ് പൂർണ ഉപയോഗത്തിനായി നിരത്തിലെത്തിയത്. 

Eng­lish Summary:Nava Ker­ala Bus Ser­vice: Media with fake news
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.