24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 17, 2024
October 30, 2024
October 22, 2024
September 27, 2024
September 18, 2024
September 16, 2024
September 13, 2024
September 11, 2024
September 10, 2024
September 6, 2024

നവകേരള സദസുകള്‍ക്ക് ഇന്ന് തുടക്കം ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും

ഉദ്ഘാടനം മഞ്ചേശ്വരം പൈവളികയിൽ 
Janayugom Webdesk
കാസർകോട്
November 18, 2023 8:19 am

നാടിനെ അടുത്തറിഞ്ഞ് നവകേരള നിർമ്മിതിക്കായി മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിലേക്കെത്തിച്ചേരുന്ന നവകേരള സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളികയിൽ നടക്കും. വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ സദസ് ഉദ്ഘാടനം ചെയ്യും. റവന്യു മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പര്യടനം നടത്തുന്നതാണ് നവകേരളസദസ്.

സ്വാതന്ത്ര്യസമര സേനാനികൾ, വിവിധ മേഖലകളിലെ പ്രമുഖർ, തെരഞ്ഞെടുക്കപ്പെട്ട മഹിളാ, യുവജന, കോളജ് യൂണിയൻ ഭാരവാഹികൾ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലെ പ്രതിഭകൾ, കലാകാരൻമാർ, സെലിബ്രിറ്റികൾ, അവാർഡ് ജേതാക്കൾ, തെയ്യം കലാകാരൻമാർ, സാമുദായിക സംഘടനാ നേതാക്കൾ, മുതിർന്ന പൗരൻമാരുടെ പ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ, ആരാധനാലയങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ സദസിലെ പ്രത്യേക ക്ഷണിതാക്കളാകും. സദസ് നടക്കുന്ന ദിവസങ്ങളിൽ രാവിലെ ഒമ്പതിന് ഓരോ മണ്ഡലത്തിലും പ്രത്യേക ക്ഷണിതാക്കളുമായി കൂടിക്കാഴ്ച നടക്കും.

ജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കുന്നതിന് ഓരോ വേദിയിലും സംവിധാനമുണ്ടാവും. സദസ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂർ മുമ്പ് മുതൽ പരാതികൾ സ്വീകരിച്ചു തുടങ്ങും. മുഴുവൻ പരാതികളും സ്വീകരിക്കുന്നത് വരെ കൗണ്ടറുകൾ പ്രവർത്തിക്കും. കാസര്‍കോട് ജില്ലയിലെ ബാക്കി നാല് മണ്ഡലങ്ങളില്‍ നാളെയാണ് നവകേരള സദസ്. നാളെ രാവിലെ ഒമ്പതിന് കാസർകോട് സന്ധ്യാരാഗം ഓഡിറ്റോറിയത്തിൽ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രഭാത യോഗം നടക്കും. തുടർന്ന് കാസർകോട് മണ്ഡലം സദസിന് രാവിലെ 11ന് ചെങ്കള പഞ്ചായത്ത് സ്റ്റേഡിയം വേദിയാവും.

മൂന്ന് മണിക്ക് ഉദുമ മണ്ഡലത്തിൽ ചട്ടഞ്ചാൽ ഹയർ സെക്കന്‍ഡറി സ്കൂളിലും കാഞ്ഞങ്ങാട് മണ്ഡലത്തിൽ 4.30ന് ദുർഗ ഹയർ സെക്കന്‍ഡറി സ്കൂളിലും തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ വൈകിട്ട് അഞ്ചിന് കാലിക്കടവ് മൈതാനത്തും നവകേരള സദസ് നടക്കും. ഒരോ മണ്ഡലങ്ങളിലും മൂന്ന് മണിക്കൂർ നീളുന്ന സദസിന്റെ ആദ്യ മണിക്കൂറുകൾ കലാപരിപാടികൾക്കുള്ളതാണ്. പരാതികൾ സമർപ്പിക്കുന്നത് സംബന്ധിച്ച മാർഗനിർദേശങ്ങൾ കൗണ്ടറുകളിൽ പ്രദർശിപ്പിക്കും. മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് പ്രത്യേകം കൗണ്ടറുകൾ ഒരുക്കും. പരാതികൾ വേഗത്തിൽ തീർപ്പാക്കാനുള്ള സംവിധാനമാണ് നിശ്ചയിച്ചിട്ടുള്ളത്.

എല്ലാ പരാതികൾക്കും കൈപ്പറ്റ് രസീത് നൽകും. പരാതി തീർപ്പാകുന്ന മുറയ്ക്ക് തപാലിൽ അറിയിക്കുകയും ചെയ്യും. പരാതികളുടെ സ്ഥിതി www.navakeralasadas.kerala. gov.inൽ നിന്ന് രസീത് നമ്പരോ പരാതിയിലുള്ള മൊബൈൽ നമ്പറോ നൽകിയാൽ ലഭ്യമാകും. ഓരോ മണ്ഡലത്തിലും എംഎൽഎമാരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള സംഘാടക സമിതികൾ പ്രവർത്തിക്കുന്നുണ്ട്. ഇതോടൊപ്പം തദ്ദേശസ്ഥാപന പ്രതിനിധികൾക്കും ചുമതല നൽകിയിട്ടുണ്ട്. ഡിസംബർ 23ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സദസുകളുടെ സമാപനം.

Eng­lish Sum­ma­ry: Nava Ker­ala Sadas
You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.