നവയുഗം സാംസ്ക്കാരികവേദി തുഗ്‌ബ മേഖല കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം, മത, ജാതി, സാമ്പത്തികവ്യത്യാസങ്ങൾക്കുമപ്പുറം പ്രവാസലോകത്ത് നിലനിൽക്കുന്ന പരസ്പരസ്നേഹത്തിന്റെയും, സൗഹൃദത്തിന്റെയും കൂട്ടായ്മയുടെ ആഘോഷമായി മാറി.
തുഗ്‌ബ ബഗ്ലഫ് സനയ്യയിൽ ഉള്ള അബു ഹൈദം ഷീഷ ഹാളിൽ നടന്ന ഇഫ്താർ സംഗമത്തിൽ സ്ത്രീകളും കുട്ടികളും കുടുംബങ്ങളും ഉൾപ്പെടെ നൂറുകണക്കിന് പ്രവാസികൾ പങ്കെടുത്തു.
ഇഫ്താർ സംഗമ പരിപാടികൾക്ക് നവയുഗം ഭാരവാഹികളായ ദാസൻ രാഘവൻ, സന്തോഷ്, ഷിബുകുമാർ, മഞ്ജു മണിക്കുട്ടൻ, ശരണ്യ ഷിബു, സുറുമി നസീം, നിഷാം, പ്രിജി കൊല്ലം, അനീഷ കലാം, സിറാജ്, അബൂബക്കർ, ഉണ്ണി, പോൾസൺ, നിസാർ കരുനാഗപ്പള്ളി, പ്രതീഷ്, ബിജു വർക്കി, ബിനുകുഞ്ഞു, തമ്പാൻ നടരാജൻ, റഷീദ് കൊല്ലം, അക്ബർ ഷാ, ഹിദായത്തുള്ള, നൈനാർ, രാജൻ, അഷ്‌റാഫ്, നിയാസ്, ഷിജിൽ എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.