14 December 2025, Sunday

Related news

December 2, 2025
November 11, 2025
September 16, 2025
August 13, 2025
May 30, 2025
May 23, 2025
March 19, 2025
January 23, 2025
November 3, 2024
October 22, 2024

ഇരിക്കൂർ മണ്ഡലം നവകേരള സദസ്സ്; വേദിയിൽ ജനപ്രവാഹം

Janayugom Webdesk
കണ്ണൂര്‍
November 20, 2023 10:18 pm

ജനനായകരെ നേരിൽ കാണാനായി ഇരിക്കൂർ മണ്ഡലം നവകേരള സദസ്സിലെത്തിയത് ജനപ്രവാഹം. ശ്രീകണ്ഠപുരം ബസ്സ് സ്റ്റാൻഡിന് സമീപത്തൊരുക്കിയ വേദിയിലേക്ക് സ്ത്രീകളും കുട്ടികളുമുൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് എത്തിച്ചേർന്നത്. ജില്ലയിലെ നാലാമത്തെ നവകേരള സദസ്സാണ് ഇരിക്കൂർ മണ്ഡലത്തിലേത്.
കരഘോഷത്തോടെയും പുസ്തകം സമ്മാനിച്ചുമാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിച്ചത്.
പൊതുജനങ്ങൾക്ക് പരാതി നൽകാനായി സജ്ജീകരിച്ച 10 കൗണ്ടറുകളിൽ നിന്നായി 2493 പരാതികൾ ലഭിച്ചു. ഉച്ചക്ക് രണ്ടു മണിക്ക് പ്രവർത്തനം ആരംഭിച്ച കൗണ്ടറുകൾ രാത്രി 8.30 വരെ പ്രവർത്തിച്ചു. ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ, സ്ത്രീകൾ എന്നിവർക്കായി രണ്ടുവീതം കൗണ്ടറുകളും നാല് ജനറൽ കൗണ്ടറുകളുമാണ് ഒരുക്കിയത്. ടോക്കൺ സംവിധാനം ഒരുക്കിയിരുന്നു.

ഇരിക്കൂർ മണ്ഡലത്തിന്റെ വികസനം സംബന്ധിച്ച നിവേദനം സംഘാടക സമിതി ചെയർമാൻ റവ. ഫാ. ജോസഫ് കാവനാടിയിൽ മുഖ്യമന്ത്രിക്ക് നൽകി. ലളിതകലാ അക്കാദമി വൈസ് ചെയർമാൻ എബി എൻ ജോസഫിന്റെ നേതൃത്വത്തിലുള്ള ജില്ലക്ക് അകത്തും പുറത്തുമുള്ള ഏഴ് ചിത്രകാരന്മാർ വരച്ച ചിത്രങ്ങൾ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഉപഹാരമായി നൽകി. കയ്യടികളോടെയാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഇരിക്കൂർ യാത്രയാക്കിയത്. തുടർന്ന് അതുൽ നറുകരയുടെയും അനീഷ് പൂന്തോടന്റെയും നേതൃത്വത്തിൽ ഗാനമേളയും സതീശൻ മൂവാറ്റുപുഴയുടെ മിമിക്രിയും നടന്നു.

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.