27 March 2025, Thursday
KSFE Galaxy Chits Banner 2

Related news

March 24, 2025
March 23, 2025
March 19, 2025
March 19, 2025
March 19, 2025
March 13, 2025
March 12, 2025
March 8, 2025
March 4, 2025
March 3, 2025

യുഡിഎഫ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം തള്ളി കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ നവകേരള സദസില്‍

Janayugom Webdesk
തിരുവനന്തപുരം
November 26, 2023 3:10 pm

യുഡിഎഫിന്‍റെയും,പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെയും നിര്‍ദ്ദേശംതള്ളി കോണ്‍ഗ്രസ്, മുസ്ലീം ലീഗ് നേതാക്കള്‍ വകേരള സദസിന്‍റെ വേദിയില്‍.ഓമശേരിയില്‍ നവകേരള സദസിനോട് അനുബന്ധിച്ച് നടന്ന പ്രഭാത യോഗത്തിലാണ് കോണ്‍ഗ്രസ്, ലീഗ് നേതാക്കളെത്തിയത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ എന്‍. അബൂബക്കര്‍, ലീഗ് പ്രാദേശിക നേതാവ് മൊയ്തു മുട്ടായി എന്നിവരാണ് പ്രഭാത യോഗത്തില്‍ പങ്കെടുത്തത്.

കോണ്‍ഗ്രസിന്‍റെ പ്രാദേശിക നേതാവാണ് അബൂബക്കര്‍. മൊയ്തു മുട്ടായി ടുരം സംരക്ഷണ സമിതി പ്രസിഡന്‍റ് കൂടിയാണ്. ചുരത്തിന്‍റെ വികസനകാര്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മന്ത്രിമാരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനാണ് നവകേരള സദസിന്‍റെ പ്രഭാത യോഗത്തില്‍ പങ്കെടുത്തതെന്നു മൊയ്തു മുട്ടായി പറയുന്നു,നേരത്തെ കാസര്‍കോട് വെച്ച് മുസ്ലിം ലീഗ് നേതാവ് എന്‍എ അബൂബക്കര്‍ നവകേരള സദസില്‍ പങ്കെടുത്തത് ഏറെ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് അബൂബക്കറെ ലീഗ് നേതൃത്വം തള്ളിപ്പറഞ്ഞിരുന്നു.

 കൂടുതല്‍ ചിത്രങ്ങള്‍

Eng­lish Summary:
Con­gress and League lead­ers reject­ed the pro­pos­al of the UDF lead­er­ship in the New Ker­ala assembly

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.