
കേരളത്തിനും മാഹി, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി ‘സാഗർ കവച്’ ദ്വിദിന തീരദേശ സുരക്ഷാ അഭ്യാസം നടത്തി. കടലിൽ നിന്ന് ഉണ്ടാകാൻ സാധ്യതയുള്ള ഭീഷണികളെ നേരിടാനുള്ള എല്ലാ ഏജൻസികളുടേയും സജ്ജീകരണങ്ങൾ വിലയിരുത്തുന്നതിനാണ് ഈ അഭ്യാസം സംഘടിപ്പിച്ചത്.
അഭ്യാസത്തിനിടെ ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾ, കോസ്റ്റൽ പൊലീസ്, കസ്റ്റംസ്, മറൈൻ എൻഫോഴ്സ്മെന്റ് വിങ് , കൊച്ചി തുറമുഖ അതോറിറ്റി എന്നിവയുടെ പട്രോളിംഗ് ബോട്ടുകൾ എന്നിവ കേരളത്തിന്റേയും ലക്ഷദ്വീപിന്റെയും തീരത്ത് വിന്യസിച്ചിരുന്നു. ഇന്ത്യൻ നാവികസേനയുടേയും ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെയും വ്യോമസേനാ യൂണിറ്റുകൾ വ്യോമ നിരീക്ഷണവും നടത്തി.
കോസ്റ്റൽ ഡിഫൻസ് (സൗത്ത്) കമാൻഡർ ഇൻ ചീഫ് കൂടിയായ സതേൺ നേവൽ കമാൻഡ് ഫ്ലാഗ് ഓഫീസർ കമാൻഡിങ് ഇൻ ചീഫ് വൈസ് അഡ്മിറൽ സമീർ സക്സേനയുടെ(എവിഎസ്എം, എൻഎം)നേതൃത്വത്തിലാണ് അഭ്യാസം നടത്തിയത്. കടലിൽ ബഹുതല സുരക്ഷ വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത, തുറമുഖങ്ങളുടെ സുരക്ഷാ ഘടനയുടെ സാധുത, ഭീഷണികളെ നേരിടുന്നതിന് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തുക എന്നിവയായിരുന്നു തീരദേശ സുരക്ഷാ ഘടന മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച പ്രധാന മേഖലകൾ. തീരദേശ സുരക്ഷ ഒരു കൂട്ടായ ഉത്തരവാദിത്തമായതിനാൽ, എല്ലാ പങ്കാളികളും തമ്മിലുള്ള സഹകരണത്തിനും ഏകോപനത്തിനും സുരക്ഷാ ഏജൻസികൾക്ക് ‘കണ്ണും കാതും’ എന്ന നിലയിൽ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പങ്ക് ഊന്നിപ്പറയുന്നതിനും ഈ അഭ്യാസം സാക്ഷ്യം വഹിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.