22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 21, 2024
February 26, 2024
September 2, 2022
June 25, 2022
June 9, 2022
February 20, 2022
February 17, 2022
January 19, 2022
January 8, 2022

സഫിയ അജിത്തിന്റെ ഓർമ്മകൾ പങ്കുവച്ച് നവയുഗം ദമ്മാം മേഖല അനുസ്മരണയോഗം സംഘടിപ്പിച്ചു

Janayugom Webdesk
ദമ്മാം
February 20, 2022 3:56 pm

ക്യാൻസർ രോഗബാധിതയായി 2015ൽ മരണമടഞ്ഞ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് സഫിയ അജിത്തിന്റെ ഏഴാം ചരമവാർഷികം പ്രമാണിച്ചു നവയുഗം ദമ്മാം മേഖല കമ്മിറ്റി അനുസ്മരണയോഗം സംഘടിപ്പിച്ചു. ദമ്മാം മേഖല പ്രസിഡന്റ് ഗോപകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ നവയുഗം രക്ഷാധികാരിയും, പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ ഷാജി മതിലകം മുഖ്യപ്രഭാഷണം നടത്തി. സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ സഫിയ നടത്തിയ ജീവകാരുണ്യ പ്രവർത്തങ്ങളുടെ ഓർമ്മകൾ അദ്ദേഹം പങ്കുവച്ചു.

നവയുഗം ജനറൽ സെക്രട്ടറി എം എ വാഹിദ് കാര്യറ, ദമ്മാം മേഖല സെക്രട്ടറി നിസ്സാം കൊല്ലം, കോബാർ മേഖല പ്രസിഡന്റ് ബിജു വർക്കി, വനിതാവേദി സെക്രട്ടറി മിനി ഷാജി എന്നിവർ അനുസ്മരണപ്രസംഗങ്ങൾ നടത്തി. യോഗത്തിനു ശ്രീലാൽ സ്വാഗതവും, തമ്പാൻ നടരാജൻ നന്ദിയും പറഞ്ഞു. നവയുഗം ദമ്മാം മേഖല നേതാക്കളായ സുകു പിള്ള, കോശി, സത്യൻ, സുരേന്ദ്രൻ, ജാബിർ മുഹമ്മദ്, സനൽ കുമാർ, അൽമാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

eng­lish summary;Navayugam Dammam Region Memo­r­i­al Meet­ing was orga­nized to share the mem­o­ries of Safia Ajith

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.