22 January 2026, Thursday

നവയുഗം കാനം രാജേന്ദ്രൻ അനുസ്മരണം സംഘടിപ്പിക്കുന്നു

Janayugom Webdesk
ദമ്മാം/ അൽഹസ്സ
December 13, 2023 7:35 pm

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വേർപാടിൽ അനുശോചിയ്ക്കാനായി നവയുഗം സാംസ്ക്കാരികവേദിയുടെ ആഭിമുഖ്യത്തിൽ ദമ്മാമിലും, അൽഹസ്സയിലും അനുസ്മരണ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നു. ഡിസംബർ 15 വെള്ളിയാഴ്ച്ച വൈകിട്ട് 5.30 മണിക്ക് ദമ്മാമിൽ നടക്കുന്ന അനുസ്മരണ സമ്മേളനം ദമ്മാം ബദർ അൽ റാബി ഹാളിൽ നടക്കും.

നവയുഗം കേന്ദ്രകമ്മിറ്റി സംഘടിപ്പിയ്ക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ദമ്മാമിലെ പ്രവാസിസംഘടന നേതാക്കൾ, സാമൂഹ്യ,സാംസ്കാരിക,ജീവകാരുണ്യ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവർ കാനത്തെ അനുസ്മരിക്കുമെന്ന് കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപള്ളിയും, ജനറൽ സെക്രട്ടറി എം എ വാഹിദ് കാര്യറയും പറഞ്ഞു.

നവയുഗം അൽഹസ്സ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകുന്നേരം 6.00 മണിയ്ക്ക് അൽഹസ്സ നെസ്റ്റോ ഹാളിലാണ് അനുസ്‌മരണം സംഘടിപ്പിയ്ക്കുന്നത്. കക്ഷി രാഷ്ട്രീയഭേദമന്യേ പ്രവാസലോകത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കാൻ എത്തുമെന്ന് സംഘാടകർ അറിയിച്ചു.

Eng­lish Sum­ma­ry; Navayugam orga­niz­ing Kanam Rajen­dran commemoration

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.