18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 15, 2025
April 11, 2025
April 8, 2025
April 7, 2025
March 22, 2025
March 16, 2025
March 14, 2025
March 11, 2025
March 2, 2025
January 29, 2025

പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കേന്ദ്രകമ്മിറ്റി അംഗം രവി ആന്ത്രോടിന് നവയുഗം യാത്രയയപ്പ് നൽകി

Janayugom Webdesk
അൽകോബാർ
March 11, 2025 8:11 pm

പതിനാറു വർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന കേന്ദ്രകമ്മിറ്റി അംഗവും, കോബാർ റാക്ക ഈസ്റ്റ് യൂണിറ്റ് സെക്രട്ടറിയുമായ രവി ആന്ത്രോടിന് നവയുഗം സാംസ്ക്കാരികവേദി കോബാർ മേഖല കമ്മിറ്റി ഊഷ്മളമായ യാത്രയയപ്പ് നൽകി.
നവയുഗം കോബാർ മേഖല ഓഫിസ് ഹാളിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ വെച്ച് നവയുഗം കോബാർ മേഖല മേഖല രക്ഷാധികാരി അരുൺ ചാത്തന്നൂരും, സെക്രട്ടറി ബിജു വർക്കിയും ചേർന്ന് രവി ആന്ത്രോടിന് നവയുഗത്തിന്റെ ഉപഹാരം സമ്മാനിച്ചു. നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ അധ്യക്ഷത വഹിച്ച യോഗത്തിൽ നവയുഗം നേതാക്കളായ ബിനു കുഞ്ചു, അനീഷാ കലാം, ഷഫീക്ക്, പ്രവീൺ വാസുദേവൻ, രഞ്ജിതാപ്രവീൺ, മീനു അരുൺ, ഷെന്നി, മെൽബിൻ, സാജി അച്ചുതൻ, ഇബ്രാഹിം, സഹീർഷാ, സുധീ എന്നിവർ ആശംസപ്രസംഗം നടത്തി.

പാലക്കാട് ജില്ലയിൽ ആലത്തൂർ താലൂക്കിൽ കിഴക്കൻഞ്ചേരി സ്വദേശിയായ രവി ആന്ത്രോട്, ദമ്മാമിലെ സാമിൽ കമ്പനിയിലെ പ്രൊഡക്ഷൻ ഡിപ്പാർട്ട്മെൻ്റിൻ ജോലി ചെയ്തു വരികയായിരുന്നു. നവയുഗംസാംസ്കാരികവേദിയിൽ രൂപീകരണകാലം മുതൽ മെമ്പർ ആയ രവി, ദമ്മാമിലെ കലാ,സാംസ്ക്കാരിക, ജീവകാരുണ്യ മേഖലയിൽ സജീവമായിരുന്നു. നവയുഗം റാക്ക യൂണിറ്റ് സെക്രെട്ടറി, കോബാർ മേഖല കമ്മിറ്റി അംഗം, കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ സബിത, മക്കളായ അമൃത, ആരുഷ് എന്നിവർ അടങ്ങുന്നതാണ് രവിയുടെ കുടുംബം. വ്യക്തിപരമായ കാരണങ്ങളാലാണ് പ്രവാസം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.