26 June 2024, Wednesday
KSFE Galaxy Chits

Related news

February 26, 2024
September 2, 2022
June 25, 2022
June 9, 2022
February 20, 2022
February 17, 2022
January 19, 2022
January 8, 2022

പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന റിയാസിന് നവയുഗം സ്‌നേഹപൂർണമായ യാത്രയയപ്പ് നൽകി

Janayugom Webdesk
June 25, 2022 7:45 pm

പത്തു വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന നവയുഗം സാംസ്കാരികവേദി കോബാർ മേഖല കമ്മിറ്റി അംഗവും, സജീവ പ്രവർത്തകനുമായ റിയാസിന് നവയുഗം കോബാർ മേഖല കമ്മിറ്റി യാത്രയയപ്പ് നൽകി.നവയുഗം കോബാർ മേഖല പ്രസിഡന്റ് ബിജു വർക്കി നവയുഗത്തിന്റെ ഉപഹാരം റിയാസിന് കൈമാറി. ചടങ്ങിൽ നവയുഗം നേതാക്കളായ എം.എ.വാഹിദ് കാര്യറ, ഷാജി മതിലകം, അരുൺ ചാത്തന്നൂർ, അനീഷ കലാം, സഹീർഷാ, സന്തോഷ്, ബിനുകുഞ്ഞു എന്നിവർ പങ്കെടുത്തു.

കൊല്ലം സ്വദേശിയായ റിയാസ് ഇത്രകാലവും അറാമെക്സ് കൊറിയർ കമ്പനിയിൽ ഡെലിവറി വിഭാഗത്തിൽ ജോലി ചെയ്തു വരികയായിരുന്നു. ഒൻപതു വർഷമായി നവയുഗത്തിൽ സജീവമായി പ്രവർത്തിയ്ക്കുന്ന റിയാസ് നവയുഗം അക്രബിയ യൂണിറ്റ് പ്രസിഡന്റ് ആയും, കോബാർ മേഖല ജോയിന്റ് സെക്രട്ടറിയായും സാമൂഹ്യമേഖലയിൽ സജീവമായി പ്രവർത്തിച്ചിരുന്നു.

Eng­lish Summary:navayugom gave a lov­ing farewell to Riyaz, who was return­ing from exile
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.