ആയിരത്തി തൊണ്ണൂറുകളിൽ മലയാളികളുടെ ഹൃദയത്തിൽ തൊട്ട മധുരതരമായ മലയാള സിനിമ ഗാനങ്ങൾ ഉൾപ്പെടുത്തി നവയുഗം സാംസ്‌കാരിക വേദിയുടെ കേന്ദ്ര കലാവേദി കമ്മിറ്റി അവതരിപ്പിച്ച “ഓൾഡ് ഈസ് ഗോൾഡ് — സീസൺ 2” സംഗീത സന്ധ്യ, ദമ്മാമിലെ മലയാളി പ്രവാസികൾക്ക് മറക്കാനാകാത്ത ഒരു സായാഹ്നം സമ്മാനിച്ചു. ദമ്മാം ബദർ ഹാളിൽ നടന്ന “ഓൾഡ് ഈസ് ഗോൾഡ് — സീസൺ 2” വിൽ മുപ്പതോളം പ്രവാസി കലാകാരമാർ ഗാനങ്ങൾ അവതരിപ്പിച്ചു. മലയാള സിനിമാഗാനങ്ങളിലെ ക്ലാസ്സിക്കും, മെലഡിയും, ഗസലും, അടിപൊളി പാട്ടുകളും എല്ലാം അവതരിപ്പിയ്ക്കപ്പെട്ട ഗാനസന്ധ്യ ആസ്വാദകർക്കു നല്ലൊരു അനുഭവമായിരുന്നു.
സുറുമി നസീം അവതാരകയായ പരിപാടിക്ക് നവയുഗം ജനറൽ സെക്രട്ടറി വാഹിദ് കാര്യറ, കേന്ദ്ര നേതാക്കളായ സാജൻ, മഞ്ജു മണിക്കുട്ടൻ, ഉണ്ണി മാധവൻ, ഷിബു കുമാർ, ഗോപകുമാർ, ദാസൻ രാഘവൻ, ബിജു വർക്കി, നിസാം കൊല്ലം, സഹീർഷ കൊല്ലം, മണിക്കുട്ടൻ, പ്രിജി കൊല്ലം, ലത്തീഫ് മൈനാഗപ്പള്ളി, സജീഷ് പട്ടാഴി, സന്തോഷ് ചങ്ങോലി എന്നിവർ ആശംസകൾ നേർന്നു. നവയുഗം കേന്ദ്ര കലാവേദി സെക്രട്ടറി ബിനു കുഞ്ഞ്, പ്രസിഡന്റ് റിയാസ് മുഹമ്മദ്, സഹഭാരവാഹികളായ സാജിഅച്യുതൻ, സംഗീതാ സന്തോഷ്, നവയുഗം കേന്ദ്രനേതാക്കളായ ശരണ്യ ഷിബു, ഇബ്രാഹീം, മഞ്ജു അശോക്, അമീന, രഞ്ജിത, സന്തോഷ്, രവി ആന്ത്രോട് എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.
English Summary: navayugom “Old Is Gold — Season 2”
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.