22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 4, 2024
November 22, 2024
July 25, 2024
July 8, 2024
June 14, 2024
June 11, 2024
May 19, 2024
May 2, 2024
April 3, 2024
March 26, 2024

നഷ്ടമായത് ജനങ്ങൾക്കായി ജീവിച്ച ഉറച്ച കമ്മ്യുണിസ്റ്റുകാരനെ; ആർ രാമചന്ദ്രന്റെ നിര്യാണത്തിൽ നവയുഗം അനുശോചിച്ചു

Janayugom Webdesk
ദമ്മാം
November 21, 2023 8:15 pm

കരുനാഗപ്പള്ളി മുന്‍ എംഎല്‍എയും സിപിഐ നേതാവുമായ ആര്‍ രാമചന്ദ്രന്റെ നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചിച്ചു. ആത്മാർത്ഥമായ പൊതുപ്രവർത്തനനത്തിലൂടെ ജനങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവെച്ച നല്ലൊരു കമ്മ്യുണിസ്റ്റുകാരനെയാണ് ആർ രാമചന്ദ്രന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് നവയുഗം അനുശോചന സന്ദേശത്തിൽ പറഞ്ഞു.

വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങിയ ആർ രാമചന്ദ്രൻ എന്നും ആദർശങ്ങളെ പിൻപറ്റിയാണ് പൊതുപ്രവർത്തനം നടത്തിയിരുന്നത്. സിപിഐയുടെ വിവിധ ഘടകങ്ങളിൽ നേതൃസ്ഥാനം വഹിച്ചിരുന്ന അദ്ദേഹം പാർട്ടി കൊല്ലം ജില്ലാ സെക്രട്ടറി, സംസ്ഥാന നിർവ്വാഹകസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സിഡ്‌കോ ചെയര്‍മാൻ, കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിലൊക്കെ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം, 2016 ‑ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളിയില്‍നിന്ന് വിജയിച്ചാണ് എംഎല്‍എ ആയത്. തന്റെ കാലയളവിൽ, ജനകീയമായ ഇടപെടലുകളിലൂടെ, ഒട്ടേറെ വികസനപ്രവർത്തനങ്ങൾ കരുനാഗപ്പള്ളി മണ്ഡലത്തിൽ കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 

ജനങ്ങളോട് പ്രതിബദ്ധതയുള്ള, അഴിമതിക്കറ പുരളാത്ത ഏതു പൊതുപ്രവർത്തകനും മാതൃകയാക്കാവുന്ന, തെളിമയാർന്ന ഒരു ജീവിതമായിരുന്നു ആർ രാമചന്ദ്രന്റെതെന്നും അദ്ദേഹത്തിന്റെ നിര്യാണത്തിൽ കുടുംബാംഗങ്ങൾക്കും, പൊതുജനങ്ങൾക്കുമുണ്ടായ ദുഃഖത്തിൽ പങ്കു ചേരുന്നതായും നവയുഗം കേന്ദ്രകമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.