22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 5, 2024
December 4, 2024
December 4, 2024
November 22, 2024
October 31, 2024
October 30, 2024
October 22, 2024
October 20, 2024
October 20, 2024
October 16, 2024

ദമ്മാമിലെത്തിയ റവന്യൂ മന്ത്രി കെ രാജനും ഹൗസിങ് ബോർഡ് ചെയർമാൻ പി പി സുനീറിനും നവയുഗം സ്വീകരണം നൽകി

Janayugom Webdesk
ദമ്മാം
January 27, 2023 6:10 pm

നവയുഗം സാംസ്ക്കാരികവേദിയുടെ സഫിയ അജിത്ത് മെമ്മോറിയൽ അവാർഡ് ഏറ്റുവാങ്ങാനും, “നവയുഗസന്ധ്യ‑2K22” ൽ പങ്കെടുക്കാനുമായി ദമ്മാമിൽ എത്തിച്ചേർന്ന കേരള സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി ശ്രീ കെ രാജന് നവയുഗം കേന്ദ്രകമ്മിറ്റി ദമ്മാം എയർപോർട്ടിൽ വെച്ച് സ്വീകരണം നൽകി.

നവയുഗം കേന്ദ്രനേതാക്കളായ എം എ വാഹിദ് കാര്യറ, ജമാൽ വില്യാപ്പള്ളി, ഷാജി മതിലകം, മഞ്ജു മണിക്കുട്ടൻ, സാജൻ കണിയാപുരം, ഷിബുകുമാർ, ലത്തീഫ് മൈനാഗപ്പള്ളി, ഗോപകുമാർ, ബിജു വർക്കി, നിസ്സാം കൊല്ലം, സനു മഠത്തിൽ, ശരണ്യ ഷിബു, അനീഷ കലാം, ബിനുകുഞ്ഞു, സന്തോഷ് ചെങ്കോലിക്കൽ, മിനി ഷാജി എന്നിവരും നവയുഗം പ്രവർത്തകരും സ്വീകരണത്തിൽ പങ്കെടുത്തു.

ദമ്മാമിലെ നവയുഗത്തിന്റെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനോടൊപ്പം, വിവിധ സംഘടനാപ്രതിനിധികളുമായും, സാമൂഹ്യപ്രവർത്തകരുമായും, മാധ്യമപ്രവർത്തകരുമായും, പ്രവാസി തൊഴിലാളികളുമായും ശ്രീ കെ രാജൻ കൂടിക്കാഴ്ച നടത്തും. ദമ്മാമിലെ ഇന്ത്യൻ സ്‌കൂളുകളും,തൊഴിലാളി ക്യാമ്പുകളും സന്ദർശിയ്ക്കാനും അദ്ദേഹം സമയം കണ്ടെത്തും. ഞായറാഴ്ച രാവിലെ അദ്ദേഹം കേരളത്തിലേയ്ക്ക് മടങ്ങി പോകും.

നവയുഗസന്ധ്യയിൽ വിശിഷ്ടഅതിഥിയായി പങ്കെടുക്കുന്ന കേരള സംസ്ഥാന ഹൗസിങ് ബോർഡ് ചെയർമാനും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ ശ്രീ പി പി സുനീരും ദമ്മാമിൽ എത്തിച്ചേർന്നു. ബഹറിനിൽ നിന്നും കരമാർഗ്ഗമാണ് അദ്ദേഹം ദമ്മാമിൽ എത്തിയത്. നവയുഗം കേന്ദ്രകമ്മിറ്റി നേതാക്കളും പ്രവർത്തകരും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. “നവയുഗസന്ധ്യ‑2K22” യ്ക്ക് പുറമെ വിവിധ പൊതുപരിപാടികളിൽ പങ്കെടുക്കുന്ന ശ്രീ പി പി സുനീർ, ശനിയാഴ്ച രാത്രിയോടെ കേരളത്തിലേയ്ക്ക് മടങ്ങും.

Eng­lish Sum­ma­ry: Navayu­gom wel­comed Rev­enue Min­is­ter K Rajan and Hous­ing Board Chair­man PP Suneer who arrived in Dammam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.