‘എ അയ്യപ്പൻ സ്മാരക പുരസ്‌കാരം’ ജയൻ മടിക്കൈയുടെ “പത്താളെചെമ്പ്” എന്ന സമാഹാരത്തിന്. മാർച്ച് 26 ന് തിരുവനന്തപുരം YMCA ഹാളിൽ വെച്ച് തടത്തുന്ന സാംസ്‌കാരിക സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കും.
കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാടിനടുത്തുള്ള മടിക്കൈ സ്വദേശിയാണ് ജയൻ. കാഞ്ഞങ്ങാട് നെഹ്‌റു കോളേജിൽ പ്രീഡിഗ്രിയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഡിഗ്രിയും പൂർത്തിയാക്കി. മുന്നൂറിലധികം കവിതകളും പത്തോളം കഥകളും കുറെയേറെ ഓർമ്മക്കുറിപ്പുകളും എഴുതിയിട്ടുണ്ട്. റിവേഴ്‌സ് ഗിയർ മാഗസിൻ സംസ്ഥാന തലത്തിൽ നടത്തിയ കവിത രചനയിൽ സമ്മാനർഹമായിട്ടുണ്ട്. “അച്ഛനും അമ്മയും” എന്ന പേരിൽ ഒരു ആൽബം ഖത്തർ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് പ്രകാശനം ചെയ്തു.
ദൈവം വിൽപ്പനയ്ക്ക്, ഒരു പൂവിറുക്കുമ്പോൾ, വിശപ്പിന്റെ കാവ്യം, നേര്, മൃഗീയം, നേർച്ചകോഴികൾ, ഇണ തുടങ്ങിയവയൊക്കെയാണ് പ്രധാനപ്പെട്ട രചനകൾ.
ഒരു നോവലിന്റെ പണിപ്പുരയിലാണിപ്പോൾ ജയൻ മടിക്കൈ. ഇപ്പോൾ പ്രവാസ ജീവിതം നയിക്കുന്നു. അമ്മ കുഞ്ഞമ്മ ഭാര്യ അശ്വതി, മകൾ തേജസ്വിനി, മകൻ അശ്വത് എന്നിവർ മടിക്കൈയിൽ താമസിക്കുന്നു.
English Summary: Navbhavana Charitable Trust’s ‘A Ayyappan Memorial Award’ for Jayan Madikai’s “Pathalechemb
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.