19 October 2024, Saturday
KSFE Galaxy Chits Banner 2

Related news

October 19, 2024
October 19, 2024
October 19, 2024
October 19, 2024
October 18, 2024
October 18, 2024
October 17, 2024
October 17, 2024
October 16, 2024

ന​വീ​ൻ ബാ​ബു​വിന്റെ മ​ര​ണം; കളക്ടറടക്കം ജീവനക്കാരുടെ മൊഴിയെടുത്തു

Janayugom Webdesk
കണ്ണൂർ
October 19, 2024 11:03 pm

എ​ഡി​എം ന​വീ​ൻ ബാ​ബു​വിന്റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പുത​ല അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ലാ​ന്റ് റ​വ​ന്യു ജോ​യിന്റ് ക​മ്മിഷ​ണ​ർ എ ​ഗീ​ത ക​ണ്ണൂ​രി​ലെ​ത്തി റ​വ​ന്യു​ വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി​യെ​ടു​ത്തു. യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ക​ള​ക്ട​ർ അ​രു​ൺ കെ വി​ജ​യ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ളവരി​ൽ നി​ന്നാണ് മൊ​ഴി​യെ​ടു​ത്ത​ത്. ന​വീ​ൻ ബാ​ബു അ​ഴി​മ​തിക്കാ​ര​ന​ല്ലെ​ന്നാ​ണ് പൊ​തു​വെ ല​ഭി​ച്ച വി​വ​ര​മെ​ന്നാ​ണ് അറിയുന്നത്.
പെ​ട്രോ​ൾ പമ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ, യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ എ​ഡി​എ​മ്മി​നെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച മു​ൻ ജില്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് പി പി ദി​വ്യ ​പെ​ട്രോ​ൾ പ​മ്പിന് എ​ൻ​ഒ​സി അ​നു​വ​ദി​ച്ചു കൊ​ടു​ക്കാ​ൻ പ്ര​ത്യേ​ക താല്പര്യം കാ​ണി​ച്ച​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളില്‍ ക​മ്മിഷ​ണ​ർ വി​വ​ര​ങ്ങ​ൾ തേ​ടി. ഒ​രു ഫ​യ​ലും എ​ഡി​എം മ​നഃപൂ​ർ​വം വ​ച്ചു താ​മ​സി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും നേ​ര​ത്തെ എ​ൻ​ഒ​സി ന​ൽ​കാ​തി​രു​ന്ന​ത് ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​ടെ അ​ഭാ​വ​ത്താ​ലാ​ണെ​ന്നും വ്യ​ക്ത​മാ​യി​ട്ടു​ണ്ടെ​ന്നാ​ണ് വിവരം. 

ജ​ന​പ്ര​തി​നി​ധി​ക​ൾ ആ​രെ​യും പ​ങ്കെ​ടു​പ്പി​ക്കാ​തെ റ​വ​ന്യു ജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​യി ന​ട​ത്തി​യ യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ പി ​പി ദിവ്യ ക​ട​ന്നുവ​ന്ന​ത് ആ​രെ​ങ്കി​ലും ക്ഷ​ണി​ച്ചി​ട്ടാ​ണോ എ​ന്ന​തി​നെ​ക്കു​റി​ച്ചും അന്വേഷിച്ചു. ന​വീ​ൻ ബാ​ബു​വിന്റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രേ​ര​ണാക്കു​റ്റം ചു​മ​ത്തി​യ​തി​നെ തു​ട​ർ​ന്ന് കോ​ട​തിയി​ൽ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി​യി​ൽ ക​ള​ക്ട​ർ ക്ഷ​ണി​ച്ചി​ട്ടാ​ണ് താ​ൻ പോ​യ​തെ​ന്നാ​ണ് ദി​വ്യ പ​റ​ഞ്ഞ​തെ​ങ്കി​ലും ഇ​ക്കാ​ര്യം ക​ള​ക്ട​ർ നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്. യാത്രയയപ്പ് സംഘടിപ്പിച്ചത് സ്റ്റാഫ് കൗൺസിലാണ്. ദിവ്യയെ ചടങ്ങിലേക്ക് താൻ ക്ഷണിച്ചിട്ടില്ലെന്നും കളക്ടർ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം അരുൺ കെ വിജയൻ അവധി അപേക്ഷ നൽകിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.