
നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് മധ്യപ്രദേശിലെ മൈഹാര്‍, ഉമറിയ ജില്ലകളില്‍ മത്സ്യത്തിനും മാംസത്തിനും മുട്ടയ്ക്കും നിരോധനം ഏർപ്പെടുത്തി. സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെയാണ് ഈ നിരോധനം പ്രാബല്യത്തിലുണ്ടാവുക. മൈഹാറിലെ മാ ഷാർദാ ക്ഷേത്രത്തിൽ നവരാത്രി സമയത്ത് ലക്ഷക്കണക്കിന് ഭക്തർ എത്തുമെന്നതിനാലാണ് ഈ തീരുമാനമെടുത്തതെന്ന് എസ് ഡി എം ദിവ്യ പട്ടേൽ വ്യക്തമാക്കി. മൈഹാർ ഒരു ക്ഷേത്രനഗരമായതുകൊണ്ട് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി മത്സ്യവും മാംസവും മുട്ടയും വിൽക്കുന്നത് നിരോധിക്കുകയാണെന്നും അവർ അറിയിച്ചു.
ഉമറിയ ജില്ലയിലെ വിവിധ സമുദായങ്ങളുമായി ചർച്ച നടത്തിയ ശേഷമാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് എസ് ഡി എം കംലേഷ് നീരജ് പറഞ്ഞു. മൈഹാറിൽ ഇത് ആദ്യമായല്ല മാംസാഹാരങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുന്നത്. ഈ വർഷം മാർച്ചിൽ നടന്ന ചൈത്ര നവരാത്രി ഉത്സവത്തോടനുബന്ധിച്ചും സമാനമായ നടപടി അധികൃതർ സ്വീകരിച്ചിരുന്നു. എന്നാൽ, ഭോപ്പാൽ, ഇൻഡോർ തുടങ്ങിയ നഗരങ്ങളിൽ രാമനവമി, മഹാവീർ ജയന്തി, ബുദ്ധപൂർണിമ തുടങ്ങിയ ആഘോഷങ്ങളുടെ സമയത്തും മാംസവ്യാപാരം നടത്താൻ ഉത്തരവുകൾ ഇറക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.