27 December 2025, Saturday

Related news

December 20, 2025
December 7, 2025
September 20, 2025
September 3, 2025
September 2, 2025
August 31, 2025
August 23, 2025
August 17, 2025
July 31, 2025
July 22, 2025

നവയുഗം കുടുംബവേദി പുതുവർഷ കുടുംബസംഗമം സംഘടിപ്പിച്ചു

Janayugom Webdesk
അൽകോബാർ
January 7, 2023 7:52 pm

സൗഹൃദത്തിന്റെയും ഒത്തൊരുമയുടെയും വിളംബരമായി നവയുഗം സാംസ്കാരികവേദി കുടുംബവേദി കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതുവർഷാഘോഷങ്ങളുടെ ഭാഗമായി കുടുംബസംഗമം സംഘടിപ്പിച്ചു. തുഗ്‌ബയിലെ വില്ലയിൽ നടന്ന കുടുംബസംഗമത്തിൽ ഒട്ടേറെ പ്രവാസി കുടുംബങ്ങൾ പങ്കെടുത്തു. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധ മത്സരങ്ങൾ, കലാപരിപാടികൾ, പുതുവർഷ ആഘോഷപരിപാടികൾ എന്നിവ കുടുംബസംഗമത്തിൽ അരങ്ങേറി. സാന്ദ്ര മാത്യു പരിപാടികൾക്ക് അവതാരകയായി. പുതുവർഷ കേക്ക് പങ്കു വെച്ചാണ് പരിപാടികൾ സമാപിച്ചത്.

നവയുഗം നേതാക്കളായ ഷാജി മതിലകം, ശരണ്യ ഷിബു, ഷഫീക്ക്, അനീഷ കലാം, മഞ്ജു അശോക്, മീനു അരുണ്, സുറുമി നസിം, ഷിബുകുമാർ, ഷീബ സാജൻ, അബ്ദുൾ കലാം, നായിഫ് , റിയാസ്, ആരതി എം ജി, ലാലു ദിവാകരൻ, അമീന റിയാസ്, സാജൻ ജേക്കബ് എന്നിവർ കുടുംബസംഗമം പരിപാടികൾക്ക് നേതൃത്വം നൽകി.

Eng­lish Sum­ma­ry: Navyugam Kudum­bave­di orga­nized New Year Kudum­ba Sangamam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.