30 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 29, 2025
March 20, 2025
February 15, 2025
February 11, 2025
February 9, 2025
February 9, 2025
January 16, 2025
January 6, 2025
June 23, 2024
May 20, 2024

ഛത്തീസ്ഗഡിൽ നക്സൽ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു

Janayugom Webdesk
June 23, 2024 6:54 pm

ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലുണ്ടായ നക്‌സല്‍ ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. ജവാന്മാര്‍ സഞ്ചരിച്ച ട്രക്ക് ഐഇഡി ഉപയോഗിച്ച് സ്‌ഫോടനം നടത്തുകയായിരുന്നു. ഷൈലേന്ദ്ര, വിഷ്ണു ആര്‍ എന്നിവരാണ് മരിച്ചത്. ഏറ്റുമുട്ടലില്‍ നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. കൊല്ലപ്പെട്ട വിഷ്ണു ട്രക്ക് ഡ്രൈവറും ഷൈലേന്ദ്ര ജവാനുമാണ്. സില്‍ഗര്‍, തെകുലഗുഡെം ഗ്രാമങ്ങള്‍ക്കിടയിലാണ് നക്‌സലൈറ്റുകള്‍ ഐഇഡി സ്ഥാപിച്ചത്. സ്‌ഫോടനത്തിന് പിന്നാലെ കൂടുതല്‍ സേനയെ പ്രദേശത്തേക്ക് അയച്ചതായി അധികൃതര്‍. മൃതദേഹങ്ങള്‍ വനത്തില്‍ നിന്നും മാറ്റി നക്‌സലുകള്‍ക്കായ തെരച്ചില്‍ പുരോഗമിക്കുകയാണ്.

Eng­lish Summary:Naxal attack in Chhat­tis­garh; Two CRPF jawans martyred
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.